ഇഗ്നാത്തിയോസ് ബാവയെ മറന്ന ഷിബു പീടിയേക്കൽ
ഷിബു പീടിയേക്കൽ മണർകാട് പള്ളിയിലെ പിതാക്കന്മാരുടെ കല്ലറയിൽ ധൂപപ്രാർത്ഥന നടത്തുന്നതും,കോതമംഗലത്തു കബറടങ്ങിയി രിക്കുന്ന എൽദോ ബസേലിയോസ് ബാവ,പരുമല ദിവന്യാസ്യോസ് തിരുമേനി,ഏലിയാസ് തൃദീയൻ ബാവ,ഒന്നാം നൂറ്റാണ്ടിലേയും, രണ്ടാം നൂറ്റാണ്ടിലേയും വിശുദ്ധന്മാർ തുടങ്ങിയ ശ്ലീഹന്മാരുടെ ഓർമ്മപെരുന്നാൾ ആഘോഷിക്കപ്പെടേണ്ട ആവശ്യകത വിവരിക്കുന്നതും കണ്ടു. മലയാളമാസം 1050- ആണ്ടിൽ മലങ്കരയിൽ വന്ന് സുറിയാനി ക്രിസ്ത്യാനികളെ സത്യവിശ്വാസ ത്തിൽ ഉറപ്പിച്ചു നിർത്തുവാൻ അഹോരാത്രം യത്നിച്ച സഭാപിതാ വായ നീ.വാ.ധി.മ.മ. ശ്രീ ഇഗ്നാത്തിയോസ് പത്രോസ് പാത്രിയർക്കീസിനെയും, അത്താനാസ്സിയോസ് ബാവയെ യും മറന്നുപോയതു ശരിയായില്ല. (മനഃപൂർവ്വം വിട്ടുകളഞ്ഞ താണെന്നറിയാം) താങ്കൾ മറന്നു കളഞ്ഞാലും ആകമാന സുറിയാനി ക്രിസ്ത്യാനികൾക്ക് ഈ ബാവമാരെ മറക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.
കേരളത്തിലെ പ്രസിദ്ധമായ ആലങ്ങാട്,മുളന്തുരുത്തി,പറവൂര്‍ ,കണ്ടനാട് തുടങ്ങിയ പള്ളികള്‍ പിതാക്കന്മാര്‍ സന്ദര്‍ശിക്കുകയും അവരുടെ വിശ്വാസപ്രമാണങ്ങള്‍ക്ക് വിപരീതമായി കേരളത്തിലെ പള്ളികളുടെ രീതി കണ്ടപ്പോള്‍ അന്ത്യോക്ക്യയുടെയും കിഴക്കൊക്കയുടെയും സിംഹാസനത്തിൽ മൂന്നാമത്തെ പത്രോസ് എന്നു വിളിക്കുന്ന നീ.വാ.ദി.മ.മ.ശ്രീ. ഇഗ്നാത്തിയോസ് പത്രോസ് പാത്രിയര്‍ക്കീസ് 1050-ആണ്ടില്‍ മലങ്കര സഭാ സന്ദര്‍ശനത്തിന്റെ ഫലമായി ആകമാന സുറിയാനി സഭകളുടെ ശുദ്ധീകരണത്തിനായി പ്രസിദ്ധം ചെയ്ത പരസ്യ കല്പനയുടെ ചുരുക്കരൂപം (ഒരു ചെറിയ ബുക്ക് തന്നെയുണ്ട്) ഷിബുവിന്റേയും,ഈ പുസ്തകം വായിക്കാത്ത സുറിയാനിക്കാരുടെയും അറിവിലേയ്ക്കു പോസ്‌റ്റു ചെയ്യുന്നു.
പള്ളികളില്‍ ഓരോ പെരുന്നാളുകള്‍ക്ക് പുറജാതിക്കാരെപ്പോലെ സദ്യ കഴിക്കയും പല തിന്മപെട്ട പ്രവര്‍ത്തികളോടുകൂടെ സ്ലീബ ആഘോഷം എന്ന് പറഞ്ഞു നഗരങ്ങളില്‍ ചുറ്റി നടക്കുകയും ഞായറാഴ്ചകളിലും പെരുന്നാളുകളിലും ഇറച്ചി,മദ്യം മുതലായ മ്ലേച്ച ആചാരങ്ങള്‍ ഒരുക്കി പള്ളിയില്‍ വച്ച് നേർച്ച കഴിക്കുന്നതായി നാം കേള്‍ക്കുന്നു.ഇങ്ങിനെ ചെയ്യുന്നവരെ സഭയ്ക്ക് പുറത്താക്കേണ്ടാ താകുന്നു. ദൈവാലയത്തെക്കാള്‍ പ്രധാന സ്ഥാനം മരിച്ചുപോയ പിതാക്കന്മാരുടെ നാമത്തിനു നല്‍കി അവരെ ആരാധിക്കുന്ന അവസ്ഥയിലേയ്ക്ക് അധപതിച്ചിരിക്കുന്നു. ദൈവത്തെ അല്ലാതെ മറ്റാരെയും കുബിടുവാനോ നമസ്ക്കരിപ്പാനോ അധികാരം ഇല്ല, ഇനിമേല്‍ മരിച്ചുപോയ നിങ്ങളുടെ പിതാക്കന്മാരുടെ കബറില്‍ കുബിടുവാന്‍ നിങ്ങൾക്ക് അധികാരം ഇല്ല. 1025-ആണ്ടില്‍ മലങ്കരയില്‍ വന്ന അത്താനാസ്യോസ് പല പള്ളികളിലും ചുറ്റി സഞ്ചരിച്ചു അവിടുത്തെ കബറുകള്‍ വെട്ടി പൊളിക്കുകയും കൊത്തുരൂപങ്ങള്‍ തകര്‍ക്കുകയും ചെയ്തു.
മുളന്തുരുത്തി പള്ളിയിലെ വി.മദ്ഹബഹയിൽ കിഴക്കേ ചുവരിൽ കാണുന്ന കൊത്തുരൂപങ്ങളിൽ ചിലതിനു അംഗഭംഗം സംഭവിച്ചിരിക്കുന്നതു ഈ സംഭവത്തിനു തെളിവാണ്.ഇവിടുത്തെ രണ്ടു കബറുകൾ ബാവാ തിരുമേനി പൊളിച്ചുമാറ്റുകയുണ്ടായി.1989- ല്‍ ആലുവ തൃക്കുന്നത്തു സെന്റ് മേരിസ് സുറിയാനി പള്ളിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഡയറിക്ടറിയില്‍ ഈ കല്പന ചേര്‍ത്തിട്ടുണ്ട്.തൃക്കുന്നത്തു സെമിനാരി,ഉദയഗിരി സെമിനാരി ഇവിടങ്ങളിൽ ലഭ്യമാണ്.അവിടെ ലഭിച്ചില്ലെങ്കിൽ എന്റെ കയ്യിൽ ഒരു കോപ്പിയുണ്ട് ആവശ്യമെങ്കിൽ ഷിബുവിനും അനുയായി കൾക്കും നൽകുന്നതാണ്. സഭാ പിതാക്കന്മാരെ അനുസരിക്ക ണമെന്നു പറയുന്ന ഷിബുവും, അനുയായികളും പള്ളിക ളുടെ ഒരറ്റം മുതല്‍ പൊളിച്ചു തുടങ്ങാനും,കബറുകള്‍ വെട്ടി പൊളിച്ചു കൊത്തുരൂപങ്ങള്‍ തകര്‍ക്കാനും തയ്യാറാണോ? ഇല്ലെങ്കിൽ പിതാക്കന്മാരോടു കാണിക്കുന്ന അനാദരവായി കണക്കാക്കാം.കേട്ടനുസരിക്കുന്ന വരുടെമേല്‍ ദൈവത്തിന്റെ കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ ആമീന്‍.
ലൈവ് പ്രസംഗം ഷിബുവിനു ഹരമാണ്. പറയുന്ന കാര്യങ്ങളിലെ വിശ്വസനീയതയിലോ, ആധികാരികതയിലോ താങ്കൾ ഒരു മൂല്യവും കൽപ്പിക്കുന്നില്ലന്നറിയാം.പെ ന്തക്കോസ്തു കാരെ ചീത്തവിളിക്കു മ്പോൾ താങ്കൾക്കു കിട്ടുന്ന അനുഭൂതിയിൽ
താങ്കൾ തുടരുക.ലൈക്കു ചെയ്യാനും കമന്റു ചെയ്യാനും അനുയായി കളുള്ളപ്പോൾ താങ്കൾ സന്തോഷവാനായിരിക്കും.താ ങ്കൾക്കു കിട്ടിയ അനുഭൂതി തന്നെയാണ് യൂദാ ഈസ്കര്യോത്തായ്ക്കും കിട്ടിയതു. മുപ്പതു വെള്ളിക്കാശിനു ജീവനായകനെ ഒറ്റിക്കൊ ടുക്കുമ്പോൾ മഹാപുരോഹിത വർഗ്ഗവും അനുചരന്മാരും തനിക്കു നൽകിയ അംഗീകാരവും പ്രതിഫലവും താൻ വിലയേറിയതായി കണ്ടു. പലവട്ടം തനിക്കു മുന്നറിയിപ്പുകൾ ലഭിച്ചപ്പോഴും കുറ്റബോധ ത്തിന്റെ ഒരു ലാഞ്ചന പോലും തന്നിലുണ്ടായിരുന്നില്ല.മഹാപുരോ ഹിതന്മാരുടെ പിന്തുണ തനിക്കുണ്ടാകുമെന്നു കരുതിയ പമ്പര വിഡ്ഢിയായ യൂദാ അവരും കൈവിട്ടെന്നുറപ്പായപ്പോൾ പാതിവഴിയിൽ ജീവിതം അവസാനിപ്പിക്കേണ്ടി വന്നെന്ന സത്യം മറന്നു പോകരുത്.കൂടെ കൂട്ടിയ പുരോഹിതവൃന്ദവും താങ്കളെ കൈവിടുന്ന സമയം വിദൂരമല്ലന്ന കാര്യം മറന്നുപോകരുത്.
ഷിബുവിനോടു ഒരു അപേക്ഷയുണ്ടു- ദയവുചെയ്ത് ലൈവ് വരുന്നതും,ബൈബിൾ പഠിപ്പിക്കുന്നതും കുറച്ചു നാളത്തേയ്‌ക്കെ ങ്കിലും നിർത്തിയിട്ടു കുറച്ചു ദിവസം താങ്കൾ പണ്ടു പറഞ്ഞ വീഡിയോയിലെ കാര്യങ്ങളും ഇന്നു പറയുന്നതും മനസ്സിരുത്തി കേൾക്കുക, ശേഷം മനസാക്ഷി പറയുന്നതു പോലെ ചെയ്യുക. താങ്കൾ ലൈവിൽ വന്നില്ല എന്ന കാരണം കൊണ്ടു സുറിയാനിക്കാരെല്ലാവരും പെന്തക്കോസ്തിലേയ്ക്കു പോകുമെന്നോർത്തു താങ്കൾ ഭാരപ്പെടേണ്ട. അല്ലെങ്കിലും സുറിയാനിക്കാരെ ഉദ്ധരിക്കാനുള്ള തിരുമൊഴികളൊന്നും താങ്കൾ അരുളിയിട്ടില്ലല്ലോ.
Comments
Post a Comment