കൃപനഷ്ട്ടപ്പെട്ട സജിത്തും ദൈവ മഹത്വമറിയാത്ത ഷിബുവും
സജിത്ത് ജോസഫും,ഷിബു പീടിയേക്കലും പെന്തക്കോസ്തു സഭവിട്ടു കത്തോലിക്കാ,ഓർത്തഡോക്സ് സഭകളിലേയ്ക്ക് മടങ്ങി പോയ സംഭവമാണ് വിഷയം.സജിത്തിന്റെ വ്യാജ അത്ഭുതങ്ങളും, ഷിബുവിന്റെ പരമ പണ്ഡിതൻ ചമഞ്ഞുള്ള ലൈവ് വീഡിയോകളും പണ്ടേപോലെ ഫലിക്കാത്തതിലുള്ള വിഷമമാണ് ഇവരുടെ ചുവടുമാറ്റം എന്നു മനസ്സിലാക്കാവുന്നതേയുള്ളൂ.സജിത്തിന്റെ ബിസിനസ്സ് ഭാഷയിൽ പറഞ്ഞാൽ സോഷ്യൽ മീഡിയയിൽ മാർക്കറ്റ് വാല്യൂ ഇല്ലാത്ത പ്രോഡക്റ്റാണ് ഇദ്ദേഹം ഇപ്പോൾ.രക്ഷയുടെ അനുഭവമില്ലാതെ രക്ഷിക്കപ്പെട്ടു എന്ന വ്യാജേന പെന്തക്കൊസ്തിൽ കയറി പറ്റി പാവപ്പെട്ട ജനത്തെ വഞ്ചിച്ച ഇവർ യാതൊരു ലജ്ജയും കൂടാതെ സുറിയാനിക്കാരുടെയും,കത്തോലിക്കരുടെയും വിവരദ്വേഷികളായ പാതിരിമാരെയും കൂട്ടുപ്പിടിച്ചു കാട്ടികൂട്ടുന്ന കോപ്രായങ്ങൾ പരിതാപകരം എന്നേ പറയാനുള്ളൂ. നിങ്ങളുടെ കൗശലവാക്കുകളിലും,തട്ടിപ്പിലും പലരും വീണു പോയിട്ടുണ്ടാകാം പക്ഷെ അതൊന്നും പെന്തക്കോസ്തു മാർഗ്ഗത്തിന്റെ അവസാനമല്ലെന്നു നിങ്ങൾ മനസ്സിലാക്കുക.വചനം അറിയാത്തതു കൊണ്ടല്ല കൂലികൊതിച്ചു ബിലയാമിന്റെ വഞ്ചനയിൽ കുടുങ്ങി പോയവരും,ഞങ്ങളുടെ സ്നേഹസദ്യക ളിൽ മറഞ്ഞു കിടന്ന പാറകളുമാണു നിങ്ങൾ എന്നറിയാം.ശ്രേഷ്ടന്മാരായ പല ദൈവദാസന്മാരും നിങ്ങളുയർത്തിയ ചോദ്യങ്ങൾക്കു മറുപടി നൽകിയി ട്ടുണ്ട്,സംവാദത്തിനു നിങ്ങളെ ക്ഷണിച്ചിട്ടുമുള്ളതുകൊണ്ടു കാര്യമായ വിശദീകരണം ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
നിങ്ങൾ മറുകണ്ടം ചാടുമെന്നറിയാമായിരുന്നു ഇത്രയും വേഗത്തിലാകും എന്നു വിചാരിച്ചില്ലെന്നേയുള്ളൂ.നിങ്ങൾ പെന്തകൊസ്തിലെ ഏഴല്ല,എഴുപതു കുറ്റങ്ങൾ പാണന്മാരെ പോലെ പാടി നടന്നിട്ടും കാര്യമില്ല. മൂന്നര വർഷം കൂടെ നടന്ന യൂദാ ഇസ്ക്കരിയോത്താ യേശുവിനെ ഒറ്റിക്കൊടുത്ത് കെട്ടി ഞാന്നു ചത്തെങ്കിലും പെന്തക്കോസ്തിനു ഒന്നും സംഭവിച്ചില്ല, സംഭവിക്കുകയുമില്ല കാരണം ചിലർ സത്യം വിട്ടു തെറ്റിയതുകൊണ്ടു തകരുന്നതല്ല ഈ മാർഗ്ഗം.നിങ്ങളെപോലുള്ളവരെ കുറിച്ച് ദൈവജനത്തിനു ബൈബിൾ മുന്നറിയിപ്പ് നല്കുന്നതിപ്രകാരമാണ്. (യൂദാ11,12) അവർക്കു അയ്യോ കഷ്ട്ടം അവർ കയീന്റെ വഴിയിൽ നടക്കുകയും,കൂലികൊതിച്ചു ബിലയാമിന്റെ വഞ്ചനയിൽ തങ്ങളെത്തന്നെ ഏല്പിക്കയും,കോരഹിന്റെ മത്സരത്തിൽ നശിച്ചു പോകയും ചെയ്യുന്നന്നു.ഇവർ നിങ്ങളുടെ സ്നേഹസദ്യകളിൽ മറഞ്ഞു കിടക്കുന്ന പാറകൾ,നിങ്ങളോടുകൂടെ വിരുന്നു കഴിഞ്ഞു ഭയം കൂടാതെ തങ്ങളെ തന്നെ തീറ്റുന്നവർ, കാറ്റുകൊണ്ട് ഓടുന്ന വെള്ളമില്ലാത്ത മേഘങ്ങൾ,ഇല കൊഴിഞ്ഞും ഫലമില്ലാതെയും രണ്ടു വട്ടം ചത്തും വേരറ്റും പോയ വൃക്ഷങ്ങൾ, തങ്ങളുടെ നാണക്കേടു നിറച്ചു തള്ളുന്ന കൊടിയ കടൽത്തിരകൾ,സദാകാലത്തേയ്ക്കും അന്ധതമസ്സു സൂക്ഷിച്ചു വച്ചിരിക്കുന്ന വക്രഗതിയുള്ള നക്ഷത്രങ്ങൾ തന്നെ.പൗലോസ് ശ്ലീഹ ആസ്യയിൽ വച്ചു പറയുന്നതു (പ്രവർത്തി 20:29) ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു.ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചു കളയുവാ നായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽ നിന്നും (പുറത്തുനിന്നല്ല) എഴുന്നേൽക്കും അതുകൊണ്ടു ഉണർന്നിരിപ്പിൻ.
ഹുമനയോസും,അലക്സന്തരും (1 തിമഥി1:19) ചെമ്പു പണിക്കാരനായ അലക്സന്തരും (1 തിമഥി 4:14) ഇവരൊക്കെ ഉദയം ചെയ്തതു ഈ മാർഗ്ഗത്തിൽ തന്നെയായിരുന്നു.
ഷിബു പറയുന്ന ഗ്ലോറിയസ്സ് ഗോസ്പലും ബൈബിളും തമ്മിലുള്ള ബന്ധം ബൈബിൾ എത്ര വായിച്ചിട്ടും മനസ്സിലാകുന്നില്ല. ഗ്ലോറിയസ്സ് ഗോസ്പലിനെക്കുറിച്ചു ഷിബുവിന് പോലും അറിയില്ലെന്നതാണ് യാഥാർഥ്യം. പ്രിയ ഷിബു പെന്തക്കോസ്തു മാർഗ്ഗത്തിൽ താങ്കൾ വളരെ ശോഭിക്കേണ്ട ആളായിരുന്നു പക്ഷെ വഴിയിൽ താങ്കളും വീണുപോയി രിക്കുന്നു. 25 വർഷത്തിനു ശേഷം മണർകാട് പള്ളിയിലെ കുടുംബ കല്ലറയിൽ പോയി മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കുന്ന വീഡിയോ ക്ലിപ്പ് അവിശ്വസനീയതയോടെയാണ് കണ്ടതു. ദുഃഖം തോന്നുന്നു സഹോദരന്റെ ഇന്നത്തെ അവസ്ഥയിൽ. താങ്കളുടെ തുടക്കം വളരെ നല്ലതായിരുന്നു പക്ഷെ ഒടുക്കം മോശമായി (ഇതു ഒടുക്കമാണെങ്കിൽ ) എങ്ങിനെ തുടങ്ങി എന്നുള്ളതല്ല ഒടുക്കം എങ്ങിനെയായിരുന്നു എന്നതാണ് വിഷയം. പഴയ നിയമത്തിലെ ശൗൽ തുടക്കം നല്ലതായിരുന്നു. പക്ഷെ ഒടുക്കം മോശമായി ഗിൽബോവ പർവ്വതത്തിൽ വാളിന്മേൽ വീണു മരിക്കേണ്ട ദുരവസ്ഥ ശൗലിനുണ്ടായി.പുതിയ നിയമത്തിലെ ശൗലിന്റെ (പൗലോസ്) തുടക്കം വളരെ മോശമായിരുന്നു പക്ഷെ "ഞാൻ നല്ല പോർപൊരുതി,ഓട്ടം തികച്ചു....(2 തിമഥി 4:7) എന്നെഴുതിയായിരുന്നു തന്റെ ഒടുക്കം.
സജിത്ത് കത്തോലിക്കാ സഭയുടെ വക്താവും,ഷിബു ഓർത്തഡോക്സിന്റെ വക്താവുമാണ് ഇതിൽ ഏതു സഭയാണ് സത്യസഭ എന്ന വിഷയത്തെ ക്കുറിച്ചു ഇവർ തമ്മിലുള്ള വാഗ്വാദങ്ങളും, ലൈവ് വീഡിയോകളും , തെറിവിളികളും അടുത്തു തന്നെ എല്ലാവർക്കും കാണാൻ കഴിയുന്നതാണ്.
No comments! Bibile already foretold such people will arise. This happened right from 1St Century Humanaos....
ReplyDeleteNow Shibu.....
More may in the line.. Those who feels they are standing make sure not to fall. He who is holy, let him be holy still Rev.22:11-12
Read with Matthew 7:15-27.
ഇവരുടെ മാർഗഭ്രംശം പണ്ടേ ഞാൻ പലരോടും പറഞ്ഞിട്ടുള്ളതാണ്.
ReplyDeleteഅന്നേ ഞങ്ങൾക്കറിയാമായിരുന്നുഇവർ എവിടെ ചെന്ന് അവസാനിക്കുമെന്ന്- പക്ഷേ പ്രതീക്ഷിച്ചതിലും വേഗത്തിൽ ആയിപ്പോയി എന്ന് മാത്രം.
"സുഗതന്റെ കെട്ടു പൊട്ടി-പക്ഷേ സജിത്തിന്റെ കെട്ട് മുറുകി"
ഇടക്കാലം കൊണ്ട് ആട് ടു വിൻറെ വീഡിയോ യോ കാണുമ്പോൾ പോൾ അപ്പോൾ മദ്യപിച്ച് ഉന്മത്തനായവനെപ്പോലെയോ അല്ലെങ്കിൽ മനോരോഗിയെപ്പോലെയോ ആയിരുന്നു ഷിബുവിന്റെ പ്രഭാഷണങ്ങൾ. ഇതിൽ ഏതോ ഒന്ന് ശരിയാണ്.
ഇവർ എന്താണ് കരുതുന്നത് ?പെന്തക്കോസ്ത്അവസാനിപ്പിക്കാമെന്നോ ? പാവങ്ങൾ !!
ഇവർ കഴിഞ്ഞകാല ചരിത്രം പഠിക്കട്ടെ. എന്നിട്ട് മതി മറ്റു കലാപരിപാടികൾ.