നമുക്കു മടങ്ങാം

പെന്തക്കൊസ്തിൻറെ  രംഗ പ്രവേശനം  എതു  മതസ്ഥരേയും ചിന്തിപ്പിക്കുന്നതായിരുന്നു പാരമ്പര്യത്തിന്റെയും പൌരോഹി ത്യത്തിന്റെയും ഉരുക്കു കോട്ടകൾക്ക് 
വിള്ളലുകൾ വീഴ്ത്തിയും, ആഭിചാ രത്തി ന്റെയും അനാചാര ത്തിന്റെയും ബന്ധനങ്ങൾ തകർത്തെറിഞ്ഞും, വർണ്ണ,വർഗ്ഗ വ്യവസ്ഥയുടെ നടുച്ചു വർ  ഇടിച്ചു കളഞ്ഞു കൊണ്ടും ഒരു ദർശനത്തിനു വേണ്ടി ആദിമ പിതാക്കന്മാർ മുന്നേറി.... പ്രാരംഭകാലത്തു എല്ലാവരാലും വെറുക്കപ്പെട്ടവർ, വഴിയിൽ കാണുമ്പോൾ കൂക്കി വിളി കേട്ടവർ, പള്ളി മുടക്കിയവർ,വീട്ടിനു പുറത്താക്കപ്പെട്ടവർ, വിശുദ്ധിക്കും വേർപാടിനും വേണ്ടി പ്രാണത്യാഗം ചെയ്യാൻ തയ്യാറായവർ,വിശ്വാസത്തിനു വേണ്ടിയിറങ്ങി എന്ന കാരണത്താൽ മരണപ്പെട്ടവരെ  സ്വന്ത ഭവനത്തിൽ അടക്കം ചെയ്യേണ്ടി വന്നവർ, നിറം മങ്ങിത്തുടങ്ങിയ ഇഴപായയിൽ ഇരുന്നുള്ള കുടുംബ  പ്രാർഥനയുടെ ശബ്ദം വഴി യാത്രക്കാരെ പോലും മാനസാന്തരത്തിലേയ്ക്ക് നടത്തിയ അനുഭവങ്ങൾ, പാപത്തിന്റെ ഭയാനകതയും സ്വർഗ്ഗത്തിന്റെ മനോഹാരിതയും മനസ്സിലാക്കി പഴയ മനുഷ്യനെ അതിൻറെ പ്രവർത്തികളോടെ ഉരിഞ്ഞു കളഞ്ഞു പുതു മനുഷ്യനാകാൻ തീരുമാനമെടുത്ത വ്യക്തിജീവിതങ്ങൾ.

     ജീവിതം കൊണ്ടും പ്രസംഗം കൊണ്ടും  ആട്ടിൻ  കൂട്ടത്തിനു മാതൃക കാട്ടിയ ഇടയന്മാർ, ക്രിസ്തുവിന്റെ ധീര പടയാളിയായ് കവലകളിൽ പരസ്യയോഗം നടത്തിയ സുവിശേഷകന്മാർ,തികഞ്ഞ ഗൌരവത്തോടും ആധികാരികതയോടും കൂടെ ദൈവ വചനം ഉപദേശിച്ച ഉപദേഷ്ട്ടാക്കന്മാർ ,പാപത്തെകുറിച്ചും മടങ്ങി വരവിനെ കുറിച്ചും മുഖം നോക്കാതെ പ്രവചിച്ച പ്രവാചകന്മാർ, അത്ഭുതങ്ങളും,അടയാളങ്ങളും നടത്തിയ അപ്പോസ്തലന്മാർ  അന്യഭാഷണത്തിനു വേണ്ടി  മാത്രം ക്രമീകരിക്കപ്പെട്ട കാത്തിരുപ്പു യോഗങ്ങൾ,വിശുദ്ധീകരണത്തിനും മടങ്ങി വരവിനും കാരണമായ ഉപവാസ പ്രാർത്ഥനകൾ, സംവാധിച്ചും സമ്മതിപ്പിച്ചും പോന്ന വചന നിശ്ചയമുള്ളവരുടെ പരസ്യ ഖണ്ടന പ്രസംഗങ്ങൾ ആത്മാവിൽ തീകത്തിക്കുന്ന എഴുത്തുകാർ, മനസ്സിനെ ആശ്വസിപ്പിച്ച ഗാനരചയിതാക്കൾ,,അസൂയപ്പെടാത്ത  അഹങ്ങരിക്കാത്ത പ്രാർഥനാ പോരാളികൾ, ദൈവദാസന്മാരെ ബഹുമാനിക്കുകയും കരുതുകയും ചെയ്ത ദൈവമക്കൾ ക്രിസ്തുവിനു വേണ്ടി ജീവിക്കാനുറച്ച യുവജനങ്ങൾ കേൾക്കുന്ന ദൈവ വചനം അപ്പാടെ  വിഴുങ്ങി കളയാതെ തിരുവചനത്തിൽ അങ്ങിനെ തന്നെയോ എന്ന് നോക്കുന്ന ബെരോവക്കാരെ പോലുള്ള വിശ്വാസികൾ   അന്നത്തിനു മുട്ടു  വന്നപ്പോഴും മുണ്ടു മുറുക്കിയുടുത്തു മുട്ടിന്മേൽ നിന്ന് മുട്ടിപ്പായ് മുട്ടു തീർക്കുന്നവനോടു പ്രാർഥിച്ചവർ ഇങ്ങിനെ പോകുന്നു ആ നിര.... അടുത്ത തലമുറയിലെ എഴുത്തുകാർ എഴുതുവാൻ സാധ്യത കാണുന്നു ഇങ്ങിനെ ഒരു തലമുറ ഇവിടെ ജീവിച്ചിരുന്നു  എന്ന്. 

    ന്നാൽ ഇന്ന് പെന്തക്കൊസ്ഥിന്റെ അനുഭവമോ പ്രത്യാശയോ ഇല്ലാത്ത ഒരു സമ്മിശ്രജാതി പെന്തക്കൊസ്തിൽ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്  പിതാക്കന്മാരിൽ നിന്ന് എല്ലാ ആത്മീയ നന്മകളും ലഭിച്ചെന്നവകാശപ്പെടുന്ന ആകാത്ത വേലക്കാരും ഇല്ലാത്ത ഡോക്ട്രേറ്റ് ഉണ്ടെന്നു പറയുന്നവരും  പൊള്ളത്തരങ്ങളും പോങ്ങത്തരങ്ങളും കൊണ്ട് വേദികൾ അടക്കിവാഴുന്നവരും പെന്തക്കൊസ്തിന്റെ പേരില് വിരാജിക്കുകയാണ് ക്ഷയമുള്ള മനുഷ്യനെ  പുണ്യവാളൻമാരാക്കുന്ന വത്തിക്കാനെ പോലെ നോർത്തിന്ത്യയുടെ അപ്പോസ്തോലൻ ഏഷ്യയുടെ അപ്പോസ്തോലൻ എന്നിങ്ങനെ അവരോധിക്കുന്ന അധ്യക്ഷൻമാരും ദൈവ സഭകൾക്ക് യോജിച്ചതാണോ?  അപ്പോസ്തോലന്റെ ശുശ്രൂഷ എന്താണെന്നു  (2 കൊരി 12:12) പൂർണ്ണസഹിഷ്ണുതയിലും,അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യ  പ്രവർത്തികളാലും നിങ്ങളുടെ ഇടയിൽ വെളിപ്പെട്ടുവന്നുവല്ലോ വേദ പുസ്തകത്തിൽ പറഞ്ഞ ഈ യോഗ്യതകളിൽ ഒരു യോഗ്യത എങ്കിലും നാമധാരികളായ എത്ര അപ്പോസ്തലൻമാർക്ക് ജന മധ്യത്തിൽ കാണിക്കുവാൻ കഴിഞ്ഞിട്ടുണ്ട് ഈ പേരിനർഹനായ പൌലൂസ് ശ്ലീഹ പോലും ആ പേരിൽ  അറിയപ്പെടുവാൻ ആഗ്രഹിച്ചില്ല (പല സ്ഥലങ്ങളിലും അദ്ദേഹത്തെ അഭിസംബോദന ചെയ്തിരിക്കുന്നത് സഹോദരൻ, കൂട്ടുവേലക്കാരൻ എന്നൊക്കെയാണ്)  മറ്റുള്ളവർ അങ്ങിനെ വിളിക്കുകയും,എഴുതുകയും ചെയ്യുന്നതിൽ എനിക്ക് പങ്കില്ലെന്ന് ചിലർ പറയുന്നത് ശരിയല്ല കാരണം അതു തിരുത്തുവാൻ  അവർക്കു അവകാശമുണ്ട്‌ (അപ്പൊ 14:14) ബർന്നബാസിനേയും പൌലൂസിനെയും ലുസ്ത്ര യിൽ വച്ച് ഇന്ദ്രനെന്നും ബുധനെന്നും പേര് വിളിച്ചു ആരാധിക്കുവാൻ ശ്രമിച്ചപ്പോൾ വസ്ത്രം കീറിക്കൊണ്ടു ഹൃദയ വേദനയോടെ അവരുടെ ഇടയിലേയ്ക്കോടി ചെന്നു ഞങ്ങൾ സാധാരണ മനുഷ്യരാണെന്നു പറയാനുള്ള പൂർണ്ണ സഹിഷ്ണുത ആ ദൈവ ദാസൻമാർക്കുണ്ടായി.ഇന്ന് മനുഷ്യരാണെന്ന വിചാരം പോലുമില്ലാതെ  ഞങ്ങൾ ഏതോ അമാനുഷീക ശക്തിയുള്ളവരാണെന്നുള്ള അഹങ്കാരമുള്ളവരാണ്  കൂടുതലും. 

    ന്യൂജനറേഷൻകാർ ആത്മാവിന്റെ പേരിൽ കാണിച്ചു കൂട്ടുന്ന പേകൂത്തുകൾ ദൈവജനം ആശങ്കയോടെയാണ് നോക്കിക്കൊ ണ്ടിരിക്കുന്നത്  സാത്താന്റെ പ്രതിമയെ ഉണ്ടാക്കി അതിനെ  ചവിട്ടി പൊട്ടിച്ചും,പിശാചിനെ കത്തിച്ചും, തള്ളിയിട്ടും,ബാധയായും,ബാധ്യതയായും പലരും അരങ്ങു തകർക്കു കയാണ്. ബ്ലസ്സും,കരിസ്മയും,മാരികളും കുളം കലക്കിയിട്ടു പോയി എന്നല്ലാതെ വല്യ്ക്കകത്ത് ഒന്നും കയറിയില്ല പട്ടത്വ സഭയിലെ കെട്ടും പൊട്ടിച്ചു വന്ന രാജു അച്ഛനും (വിദേശ മിഷനറി യാത്ര പൂർത്തിയാക്കിയ ശേഷം) തെങ്ങേലിൽ അച്ഛന്റെ പാത പിന്തുടർന്നു പട്ടത്വ സഭയിൽ തന്നെ തിരികെയെത്തി.  തങ്കു  കോട്ടയത്ത് കൊട്ടാരം പണിയുടെ തിരക്കിലാണ് കവിഞ്ഞൊഴു കുന്ന അനുഗ്രഹം താൻ പ്രാപിച്ചതിനാൽ ഇടതു പക്ഷത്തിന്റെ സമ്മേളന വേദിയിൽ ഒരു സീറ്റും കിട്ടി,മുല്ലക്കര സാറും ആശുപത്രി നിർമ്മാണത്തിനു വേണ്ടിയുള്ള ധർമ്മ ശേഖരണത്തിൽ ആയിരുന്നു (ശേഖരണം കഴിഞ്ഞോ ആവോ) പെന്തക്കൊസ്തിൽ കയറി പറ്റാനുള്ള ശ്രമം പാളുകയും ചെയ്തു "നിന്നേം കൊല്ലും ഞാനും ചാകും" എന്ന  പോലെയുള്ള ശുശ്രൂഷ  അരങ്ങിൽ ആടി തകർക്കാൻ വന്ന ഫയർ വിംഗ്സിൽ നിന്നും പലരും വരി വരിയായി കൂടാരം ഇറങ്ങി കൊണ്ടിരിക്കുകയാണ്   (വേദി ഇല്ലെങ്കിലും ഇവർക്ക് ആകെ  ആശ്വാസമായുള്ളത് യുട്യൂബും, ഫേയ്സ് ബുക്കുമാണ്) ഇവർക്കെല്ലാം രോഗ സൌഖ്യം മാത്രം മതി എവിടെ എങ്കിലും ഒരു പാതി സൌഖ്യം നടന്നാൽ പിന്നെ സാക്ഷി പറച്ചിലായി,വീഡിയോ പിടുത്തമായി .......വിവരിക്കുന്നില്ല.

 പെന്തക്കോസ്തു ദൈവദാസന്മാർ പരിശുദ്ധാത്മ ശക്തിയാൽ പൂർണ്ണ സൌഖ്യമാക്കിയ ജീവിതങ്ങൾ അനവധിയാണ് പെന്തക്കോസ്തു മീറ്റിങ്ങുകൾ കലക്കാൻ വന്നവർ,പന്തലിനു തീ വയ്ക്കാൻ വന്നവർ,സ്നാന കടവിൽ അസഭ്യം വിളിച്ചു കൊണ്ട് ഉപദേശിമാരെ ദേഹോപദ്രവം ഏല്പിച്ചവർ ഇവരിൽ മിക്കപേരും മാനസാന്തരപ്പെട്ടു  ഇന്നു ദൈവ കൃപയിൽ ജീവിക്കുന്നു. ന്യൂ ജനറേഷൻ മീറ്റിങ്ങിൽ മാനസാന്തരപ്പെടുവാൻ തീരുമാനമെടുത്തു വരുന്നവർ പോലും വേദിയിൽ ഇവർ കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ കണ്ട് പന്തലിനു തീയിട്ടാലും അവരെ തെറ്റു പറയാൻ പറ്റുമോ?. 
.(വിലാപങ്ങൾ 5:21) യഹോവേ ഞങ്ങൾ മടങ്ങി വരേണ്ടതിനു ഞങ്ങളെ  നിങ്ങലേക്കു  മടക്കി വരുത്തേണമേ ഞങ്ങൾക്ക് പണ്ടത്തെ പ്പോലെ ഒരു നല്ല കാലം വരുത്തേണമേ .നമുക്കു മടങ്ങാം പെന്തക്കൊസ്തിന്റെ യഥാർത്ഥ അനുഭവത്തിലേയ്ക്ക് നമുക്കു പ്രാർഥിക്കാം ഒരു മടങ്ങി വരവിനായി.  (കഴിയുമെങ്കിൽ ഷെയർ ചെയ്യുക) 

Comments

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി