ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി

ഹൈന്ദവ വിശ്വാസം അന്ധമാ ണെന്നു പറയുന്ന ക്രൈസ്തവരോ ട് ഹിന്ദു ഐക്യവേദിയുടെ നാലു ചോദ്യങ്ങൾക്കുള്ള മറുപടിയാ ണിവിടെ കൊടു ത്തിരിക്കുന്നത്. 
ചോദ്യം1: ലോകത്തിലെ ഏതെങ്കിലും ഒരു ജീവി സ്ത്രീപുരുഷ സംയോഗമില്ലാതെ ജനിച്ചിട്ടുണ്ടോ? കന്യകയായ മറിയത്തിൽ നിന്നും ക്രിസ്തുവിന്റെ ജനനം ശാസ്ത്ര പ്രകാരം അസംഭ്യമല്ലേ? 
ഉത്തരം: ക്രിസ്തുവിന്റെ ജനനം ശാസ്ത്ര ദൃഷ്ട്യാ തെറ്റെന്നു പറയുന്നവർ  ഹിന്ദു പുരാണങ്ങൾ വായിച്ചിട്ടുണ്ടോ ? വിഷ്ണു പുരാണം ആറാം അധ്യായത്തിൽ സവർണ്ണർ ഉണ്ടായതു സ്ത്രീ പുരുഷ സംയോഗം കൂടാതെയാണെന്നും, ബ്രഹ്‌മാവിന്റെ മുഖത്തുനിന്നും ബ്രാഹ്മണരും, ക്ഷത്രിയർ മാറിടത്തിൽ നിന്നും, വൈശ്യർ തുടകളിൽ നിന്നും, ശൂദ്രർ പാദങ്ങളിൽ നിന്നുമാണ് ജനിച്ചത് എന്നും അതിൽ എഴുതിയിരിക്കുന്നു. കുന്തി വിവാഹിതയാകുന്നതിനു മുൻപ് തന്നെ മന്ത്രം ചൊല്ലി സൂര്യ ഭഗവാനെ വരുത്തുകയും പിന്നീട്  താൻ ഗർഭിണിയാകുകയും കർണ്ണനെ ചെവിയിൽ കൂടി പ്രസവിക്കുകയും ചെയ്തു  എന്നും പറയുന്നു.യമധർമ്മന്റെ പുത്രനായി ധർമ്മ പുത്രനും, വായുവിന്റെ പുത്രനായി ഭീമനും, ഇന്ദ്രനിൽ നിന്നും അർജ്ജുനനും കുന്തിയിൽ ജനിച്ചു എന്നും നിങ്ങൾ വിശ്വസിക്കുന്നു അപ്പോൾ പുരുഷ സംയോഗം കൂടാതെ കുഞ്ഞുങ്ങൾ ജനിച്ചു എന്ന് നിങ്ങളുടെ പുരാണങ്ങളിൽ നിന്നും നിങ്ങൾ തന്നെ സമ്മതിക്കുന്നു അത് തെറ്റാണെങ്കിൽ ഹിന്ദു പുരാണങ്ങൾ തെറ്റെന്ന് പറയേണ്ടിവരും. ധൃതരാഷ്ട്രരുടെ ഭാര്യ ഗാന്ധാരി ഗർഭം ധരിച്ചു രണ്ടു വർഷം കഴിഞ്ഞിട്ടും പ്രസവിക്കായ്കയാൽ ആ ഗർഭം ഉടച്ചുകളയുകയും അതിൽ ഒരു മാംസ പിണ്ഡം വ്യാസൻ 101 കഷ്ണങ്ങളാക്കി നുറുക്കി നെയ്ക്കുടങ്ങളിൽ സൂക്ഷിക്കുകയും ആ കുടങ്ങൾ പിളർന്നു കൗരവർ ഉണ്ടായി എന്നും നിങ്ങൾ വിശ്വസിക്കുന്നില്ലേ.ജപതക്‌നി മഹർഷിയും രേണുകയും ചേർന്നാണ് പരശുരാമനു ജന്മം നൽകുന്നത് അപ്പോൾ പരശുരാമൻ മഹാവിഷ്ണുവിന്റെ അവതാരമാകുന്നതെങ്ങിനെ? കൗസല്യ,കൈകേയി,സുമിത്ര എന്നിവർ പായസം കുടിച്ചല്ലേ ഗർഭവതികളായതു. കൗസല്യയുടെ മകൻ ശ്രീരാമൻ അവതാരമാകുമെങ്കിൽ കൈകേയിയും സുമിത്രയും അതേ പായസം കുടിച്ചവരല്ലേ അപ്പോൾ ഭരതനും ലക്ഷ്മണനും ശതുഘനനും അവതാരങ്ങൾ ആകേണ്ടെ? വിഷ്ണുവിന്റെ നെറ്റിയിൽ നിന്നും സ്വർണ്ണ പങ്കജവും അതിൽ നിന്നും ശ്രീദേവിയും ജനിച്ചു എന്ന് പറയപ്പെടുന്നു ദശാവതാരങ്ങളെക്കുറിച്ചു വിവരിക്കുന്നില്ല ഇതൊക്കെ നിങ്ങൾ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു ഈ സംഭവങ്ങൾക്കെല്ലാം ശാസ്ത്രവുമായി എന്തെങ്കിലും ബന്ധമുണ്ടോ? 

ക്രിസ്തുവിന്റെ ജനനത്തെ കുറിച്ചു ബൈബിൾ പറയുന്നതിപ്രകാരമാണ്. ദൈവം മനുഷ്യനായി അവതരിച്ചപ്പോൾ പുരുഷ സംഗമത്തിന്റെ ആവശ്യം ഇല്ലായിരുന്നു അങ്ങിനെ ആയാൽ ജനിക്കുന്ന വ്യക്തിയും പാപ സ്വഭാവമുള്ളവനായിരിക്കും.  അതുകൊണ്ടു ആത്മാവായ ദൈവം കന്യകാ മറിയത്തിൽ ഉരുവായി (അല്ലാതെ പുരാണങ്ങളിലെ പോലെ ! പരിശുദ്ധാത്മാവ് പുരുഷ വേഷം കെട്ടി മറിയയുടെ അടുക്കൽ പോയി ജന്മം എടുത്തതല്ല ക്രിസ്തു)  ആദിയിൽ വചനം ഉണ്ടായിരുന്നു വചനം ദൈവത്തോടു കൂടെയായിരുന്നു വചനം ദൈവമായിരുന്നു ഈ വചനം ജഡമായി തീർന്നതാണ് ക്രിസ്തു. (യോഹ 1:1)പാപം ചെയ്ത മനുഷ്യനെ രക്ഷിക്കുവാൻ പാപം ഉള്ള വ്യക്തിക്ക്‌ കഴിയുകയില്ല പാപമില്ലാത്തവനിൽ കൂടിയേ രക്ഷ സാധ്യമാകുമായിരുന്നുള്ളൂ അതുകൊണ്ടു പാപം ഇല്ലാത്തവനായ യേശുക്രിസ്തു പാപികൾക്ക് പകരമായി പാപത്തിനുള്ള ശിക്ഷയാകുന്ന മരണം വരിക്കുവാൻ ദൈവം മനുഷ്യ ശരീരം ധരിച്ചു പൂർണ്ണ മനുഷ്യനായി തീർന്നു   അതുകൊണ്ടു സ്ത്രീ പുരുഷ ബന്ധം ആവശ്യം വന്നില്ല. വചനം ജനിച്ചതാണ് യേശു, വചനം ജഡമായി തീർന്നതാണ് യേശു. ഒന്നുമില്ലായ്മയിൽ നിന്നും എല്ലാം സൃഷ്ട്ടിച്ച ദൈവത്തിനു ഒരു സ്ത്രീയുടെ ഉദരത്തിൽ ഉരുവാകുവാൻ കഴിയില്ലേ! 

ചോദ്യം 2: ലോകത്തിലെ ഏതെങ്കിലും ജീവി മരിച്ചതിനുശേഷം ഉയിർത്തെഴുന്നേറ്റിട്ടുണ്ടോ ? ക്രിസ്തുവിന്റെ മരണശേഷമുള്ള ഉയിർത്തെഴുന്നേൽപ്പ് ശാസ്ത്രദ്രിഷ്ട്ട്യ അന്ധവിശ്വാസം മാത്രമാണ്?  
ഉത്തരം:ഹിന്ദുമതത്തിൽ അനേകം അന്ധവിശ്വാസങ്ങൾ ഉണ്ടെന്നുള്ളതു ആരും പറയാതെ തന്നെ നിങ്ങൾക്കു  നേരിട്ട് അറിയാവുന്നതാണല്ലോ. ശവദാഹത്തിനു മുൻപ് ശവത്തിന്റെ വായിൽ അരി, എള്ള്, മലർ തുടങ്ങിയവയും കുടിക്കാൻ വെള്ളവും ഒഴിച്ചു കൊടുക്കുന്നതിന്റെ ശാസ്ത്രം എന്താണ് . മരിച്ചവർക്കു ഇതൊന്നും ഭക്ഷിക്കുവാൻ കഴിയില്ല എന്നറിയാമായിരുന്നിട്ടും ബലിദർപ്പണവും, നിവേദ്യങ്ങൾ തുടങ്ങിയവയെല്ലാം അർപ്പിക്കുന്നു. ആണ്ടുതോറും ശബരിമലയിൽ മകരജ്യോതി പ്രത്യക്ഷ്യപ്പെടാറുണ്ട് അതിന്റെ ശാസ്ത്രം ഒന്നു വിശദീകരിക്കാമോ.  ക്രിസ്തു മരിച്ചു അടക്കപ്പെട്ടു ഉയിർത്തു എന്ന സത്യത്തിനു പിന്നിൽ ശാസ്ത്രത്തെ ക്രിസ്ത്യാനികൾ കൂട്ടു പിടിക്കുന്നില്ല അത് ചരിത്ര സത്യമാണ് ശാസ്ത്രത്തിനു ഒരു സാധ്യതയും ഇല്ലാത്ത മറ്റൊരു സത്യത്തിലും ഞങ്ങൾ വിശ്വസിക്കുന്നു. ഉയിർത്തെഴുന്നേറ്റു സ്വർഗ്ഗത്തിലേക്ക്  പോയ യേശു മദ്ധ്യാകാശത്തു തന്റെ വിശുദ്ധരെ ചേർപ്പാൻ വീണ്ടും വരും. അതിനു ശാസ്ത്രീയ തെളിവുകൾ നിരത്തുവാൻ  ഒന്നുമില്ല യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പു പോലെ അതും സത്യമാകും. ശാസ്ത്രത്തിൽ നിന്നും തെളിവുകൾ നൽകാനില്ലെങ്കിലും ചരിത്രത്തിൽ നിന്നും തെളിവുകൾ തരാം എ.ഡി 90 - ലും 130- ലുമായി യിസ്രായേൽ രാഷ്ട്രം പൂർണ്ണമായി നശിപ്പിക്കപ്പെട്ടു ഭൂമിയുടെ നാനാദിക്കുകളിലേയ്ക്കും യഹൂദൻമാർ ചിതറിപ്പോയി യിസ്രായേൽ രാഷ്ട്രം മരിച്ചു എന്ന് എല്ലാവരും വിധിയെഴുതി ലോകരാഷ്ട്രങ്ങൾ യിസ്രായേൽ രാഷ്ട്രത്തെ ശവപ്പെട്ടിയിൽ വച്ച് അവസാനത്തെ ആണിയും അടിച്ചു. എന്നാൽ ബൈബിൾ പ്രവചനം അനുസരിച്ചു 1948 - ഇൽ യിസ്രായേൽ രാഷ്ട്രം പുനരുദ്ധാനം ചെയ്തു ലോകത്തിൽ ഏതെങ്കിലും ഒരു രാഷ്ട്രം ഇല്ലാതായി തീരുകയും രണ്ടായിരം വർഷങ്ങളോളം അറിയപ്പെടാതെ കിടക്കുകയും അതിനുശേഷം ഒരു രാത്രികൊണ്ടു പുനരുദ്ധാനം പ്രാപിക്കുകയും ചെയ്തിട്ടുണ്ടോ? ശാസ്ത്രപരമായും ചരിത്രപരമായും സംഭവിക്കില്ലെന്നു കരുതിയ കാര്യം സംഭവിച്ചതു പോലെ പോലെ യേശുക്രിസ്തുവിന്റെ മടങ്ങി വരവും സാധ്യമാകും. ഹിന്ദു ഐക്യ വേദിയെന്നല്ല ലോകമതങ്ങൾ മുഴുവനും അതിനെതിരെ പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്താലും ക്രിസ്തുവിന്റെ മടങ്ങി വരവിനു മാറ്റമുണ്ടാവുകയില്ല. യേശുക്രിസ്തുവിന്റെ മടങ്ങിവരവിലുള്ള  വിശ്വാസം അന്ധവിശ്വാസമാണെന്നു പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും അതു സത്യമാണെന്നുള്ളതിനു ചരിത്രം സാക്ഷിയാകും. 

ചോദ്യം 3: സോക്രട്ടീസിനെ കുടിപ്പിച്ച ഹെംലോക്ക്‌ വിഷം ആരാധ്യമാണോ? ഗാന്ധിയെ വധിച്ച കൈത്തോക്ക് പൂജനീയമാണോ പിന്നെങ്ങിനെ ക്രിസ്തുശിഷ്യരായ കുഞ്ഞാടുകളെ നിങ്ങളുടെ ഇടയനെ കെട്ടിത്തൂക്കി ആണിയടിച്ച മരക്കുരിശിനെ നിങ്ങൾ തോളിലേറ്റി കഴുത്തിലിട്ടു ചുംബിച്ചു കൈകൂപ്പുന്നു. അന്ധവിശ്വാസി ക്രിസ്ത്യാനിയോ ഹിന്ദുവോ എന്ന് ശാസ്ത്രതീയമായി വിശകലനം ചെയ്യുക. 
ഉത്തരം: ക്രിസ്ത്യാനികൾക്ക് വിഗ്രഹാരാധന വിലക്കപ്പെട്ടതാണ് എങ്കിലും ക്രിസ്ത്യാനികളിൽ ചില വിഭാഗങ്ങൾ കുരിശിന്റെയും വിഗ്രഹങ്ങളുടെയും പ്രതിമകൾ സ്ഥാപിക്കുകയും അതിനെ വണങ്ങുകയും ചെയ്യുന്നു എന്നാൽ അതു തെറ്റാണെന്നു ബൈബിൾ പറയുന്നു അതു  ക്രിസ്തുവിന്റെ ഉപദേശമല്ല. ദൈവം ആത്മാവാകുന്നു ദൈവത്തെ നമസ്കരിക്കുന്നവർ സത്യത്തിലും ആത്മാവിലുമാണ് നമസ്കരിക്കേണ്ടത്. വിഗ്രഹം ഉണ്ടാക്കരുത് (പുറ 20:4) യാതൊന്നിനെയും പ്രതിമയോ രൂപമോ സാദൃശ്യമോ അരുതു എന്നാണു ബൈബിൾ പറയുന്നത്. കല്ലുകൊണ്ടോ മരം കൊണ്ടോ ഉണ്ടാക്കപ്പെടുന്ന രൂപങ്ങളിൽ ജീവനില്ല എന്നും തനിയെ നടക്കുവാൻ കഴിയാതെ മറ്റുള്ളവരുടെ സഹായത്താൽ കാര്യങ്ങൾ ചെയ്യുന്ന വിഗ്രഹ ദൈവങ്ങൾക്ക് ശക്തിയില്ല എന്നും ഏതു കൊച്ചു കുട്ടികൾക്കും അറിയാവുന്നതാണ്. ശാസ്ത്രീയമായി അവയ്ക്കു ജീവനുണ്ടെന്നു തെളിയിക്കുക അസാധ്യമാണ് വിഗ്രഹ ദൈവത്തെ രാവിലെ വിളിച്ചെഴുന്നേൽപ്പിക്കുന്നു, കുളിപ്പിക്കുന്നു, വസ്ത്രം ഉടുപ്പിക്കുന്നു, ആഭരങ്ങൾ അണിയിക്കുന്നു ഭക്ഷണം കൊടുക്കുന്നു പാട്ടും നാദസ്വരവും കേൾപ്പിക്കുന്നു ഈശ്വരന്മാരെ എന്നും പുണ്യവാളന്മാരെ എന്നും വിളിച്ചുകൊണ്ടു അവയ്ക്കു മുന്നിൽ സാഷ്ട്ടാഗം വീഴുന്നു ശാസ്ത്ര ദൃഷ്ട്യാ ഇങ്ങനെയുള്ളവരെ എന്തു പേരാണ് വിളിക്കുക. മരണ ശിക്ഷയ്ക്കു വിധിക്കപ്പെട്ട സോക്രട്ടീസ് മനസ്സോടെ വിഷം കുടിച്ചു മരിച്ചു എന്നാൽ മരണകരമായ യാതൊരു കുറ്റവും ചെയ്യാത്ത യേശുക്രിസ്തു മനുഷ്യന്റെ പാപമോചനത്തിനുവേണ്ടി ക്രൂശിൽ യാഗമായി തീർന്നു. അശരണന്മാർക്കും ആലംബഹീനർക്കും അഭയമരുളുന്നതു മരക്കുരിശും പൊൻകുരിശുമല്ല ക്രൂശിക്കപ്പെട്ട ക്രിസ്തുവാണ്.

ചോദ്യം 4: ക്രിസ്തു സമാരാധ്യനാണെങ്കിൽ ദൈവപുത്രനാണെങ്കിൽ നിങ്ങളുടെ പാപം കഴുകി കളയാൻ വന്ന സ്നേഹനിധിയാണെങ്കിൽ ആ പുണ്യാത്മാവിന്റെ രക്തവും മാംസവും (അപ്പവും വീഞ്ഞും) കഴിക്കുന്ന പൈശാചിക പ്രാകൃത സമ്പ്രദായം അനുഷ്ഠിക്കുന്ന ക്രിസ്ത്യാനികളാണ് ഘോരപാപികൾ അവരാണ് അന്ധവിശ്വാസികൾ? 
ഉത്തരം: ക്രിസ്ത്യാനികൾ കേവലം അപ്പവും വീഞ്ഞുമാണ് ഉപയോഗിക്കുന്നത് അല്ലാതെ രക്തവും മാംസവും അല്ല (1 കൊരി 11:23) ക്രിസ്തുവിന്റെ കാൽവരി യാഗത്തിന്റെ ഓർമ്മ പുതുക്കലാണ് അവിടെ നടക്കുന്നതു. മരണാനന്തര ജീവിതത്തിലുള്ള വിശ്വാസമാണ് മനുഷ്യനെ മതവുമായി ബന്ധപ്പെടുത്തുന്ന മുഖ്യ ഘടകം. മരണശേഷം മനുഷ്യന് എന്ത് സംഭവിക്കുന്നു എന്നുള്ളതാണ് പ്രശ്നം. ഹിന്ദുക്കളുടെ ശത്രു മുസല്മാനോ ക്രിസ്ത്യാനിയോ സിക്കുകാരോ അല്ല മരണമാണ് എല്ലാവരുടെയും ശത്രു. മറ്റു മതസ്ഥരിൽ നിന്നുള്ള വിടുതലല്ല മനുഷ്യനാവശ്യം മനുഷ്യനാവശ്യം മരണത്തിൽ നിന്നുള്ള വിടുതലാണ് ഹിന്ദുമത വിശ്വാസപ്രകാരം മനുഷ്യന് മരണത്തിൽ നിന്നും വിടുതലില്ല അനേക തരത്തിലുള്ള ഔഷധികൾ കൊണ്ടുവന്നു പാലാഴിയിൽ ഇട്ടിട്ടു മന്ഥര പർവ്വതത്തെ കടകോലും വാസുകി സർപ്പത്തെ കയറുമാക്കി കടഞ്ഞെടുത്ത അമൃത് മനുഷ്യർക്ക് വേണ്ടിയായിരുന്നില്ല ദേവന്മാർക്ക് വേണ്ടി മാത്രമായിരുന്നു.അപ്പൂപ്പൻ മരിച്ചിട്ടു പട്ടിയായും, അമ്മൂമ്മ മരിച്ചിട്ടു പൂച്ചയായും സഹോദരി പശുവായും ജീവിച്ചു വരുന്ന കുടുംബമാണ് ഹിന്ദുവിന്റേത്. കുരുക്ഷേത്ര യുദ്ധത്തിൽ പാണ്ഡവർ നേരിട്ടത് മറ്റു മതസ്ഥരെയായിരുന്നില്ല സ്വന്തം കുടുംബക്കാരെ തന്നെയായിരുന്നു. ജനന മരണ ചക്രത്തിൽ നിന്നും വിടുതൽ കിട്ടുന്നവർ കോടാനുകോടികളിൽ ഒന്നുണ്ടാകുമോ? അങ്ങിനെ വിടുതൽ കിട്ടുന്നവനാണ് മുക്തി,മോക്ഷം കിട്ടുന്നവൻ പരബ്രഹ്മത്തിൽ ലയിച്ചു ചേരുന്നതിനാൽ ഇല്ലാതാകുന്നു ഒരു ജന്തു അവർണ്ണനായി ജനിക്കണമെങ്കിൽ യുഗായുഗങ്ങൾ വേണ്ടി വരും ഒരു അവർണ്ണർ സവർണ്ണനായി ജനിക്കണമെങ്കിൽ യുഗായുഗങ്ങൾ വേണ്ടി വരും സവർണ്ണൻ ബ്രാഹ്മണനായി ജനിക്കണമെങ്കിൽ വീണ്ടും യുഗങ്ങൾ വേണം അവതാരങ്ങളെ അനുഗമിച്ചവയുടെ അവസാനം എന്തായി തീർന്നു എന്നു പുരാണങ്ങൾ വായിച്ചാൽ മതിയാകും. ഗുരുവായൂരപ്പൻ ശബരിമല അയ്യപ്പൻ തുടങ്ങിയവരിൽ ആശ്രയിക്കുന്നവർക്കു ഉദ്ധിഷ്ട കാര്യസിദ്ധിയാണ് പറഞ്ഞിട്ടുള്ളത് മോക്ഷപ്രാപ്തിയല്ല. ഇതൊക്കെയല്ലേ ഹൈന്ദവ വിശ്വാസങ്ങൾ. അഘോരമത വിശ്വാസങ്ങൾ ഇപ്പോൾ വിവരിക്കുന്നില്ല. 

ശാസ്ത്രത്തിനു മനുഷ്യ മനസ്സിന്റെ കഴിവുകൾക്കപ്പുറം പോകുവാൻ കഴിയില്ല മനുഷ്യരാൽ അസാധ്യമായ കാര്യങ്ങൾ സാധ്യമായി തീരുമ്പോൾ അവയെ അത്ഭുതങ്ങൾ എന്ന് നാം പറയുന്നു. യേശുക്രിസ്തുവിന്റെ ജനനവും ജീവിതവും മരണവും പുനരുദ്ധാനവും അത്ഭുതങ്ങളാണ് അവ ശാസ്ത്രത്തിനു അതീതമാണ്. പാലാഴിയും, അമൃതും, പത്തു തലയുള്ള രാവണനും, ആയിരം തലയുള്ള അനന്തനും സാങ്കൽപ്പിക കഥകളാണെന്നു നിങ്ങൾ തന്നെ സമ്മതിക്കുന്നതല്ലേ. യേശു ഒരു സാങ്കൽപ്പീക കഥാപാത്രമല്ല, ചരിത്രപുരുഷനത്രെ. യേശുക്രിസ്തു മനുഷ്യർക്ക് നിത്യജീവൻ നൽകുവാൻ ഭൂമിയിൽ ജാതനായി അയൽക്കാരോടുള്ള പോരാട്ടമല്ല പാപത്തോടുള്ള പോരാട്ടമാണ് ക്രിസ്തു പഠിപ്പിച്ചത് മുസ്ലീമിനെ തല്ലു ഹിന്ദുവിനെ കൊല്ല് എന്നല്ല ക്രിസ്തു പഠിപ്പിച്ചത് നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുവാനാണ് ക്രിസ്തു പഠിപ്പിച്ചത്.നിനക്ക് ഏറുകൊണ്ടാൽ മുറിവും വേദനയും ഉണ്ടാകുമല്ലോ അതുകൊണ്ടു നീ ആരെയും എറിയരുത് ഭക്ഷണമില്ലാതിരുന്നാൾ നിനക്ക് വിശക്കുമല്ലോ അതുകൊണ്ടു നീ വിശക്കുന്നവർക്കു ഭക്ഷണം നൽകുക ദരിദ്രരെ സഹായിക്കുക കരയുന്നവന്റെ  കണ്ണുനീർ തുടയ്ക്കുക അറിവില്ലാത്തവർക്കു അറിവ് പകരുക ക്രിസ്തു നല്ലിടയനാണ് സ്നേഹമുള്ള ഇടയൻ  ആ ഇടയൻ തന്റെ ആടുകൾക്ക് വേണ്ടി തന്റെ ജീവൻ നൽകി. 

രാമ രാമ പാടി രാമരാജ്യം സ്ഥാപിക്കുവാൻ ശ്രമിക്കുന്നത് നിങ്ങളല്ലേ? ക്രിസ്ത്യാനികൾ ക്രിസ്തു രാഷ്ട്രം ഉണ്ടാക്കുവാൻ ശ്രമിക്കുന്നില്ല ശ്രമിക്കുകയുമില്ല എന്നാൽ എല്ലാവരോടും സുവിശേഷം പറയുവാൻ ഞങ്ങൾ ബാധ്യസ്ഥരാണ് അതറിയിക്കുക എന്നുള്ളത് ക്രിസ്തുശിഷ്യരുടെ ഉത്തരവാദിത്വമാണ് അത് ഞങ്ങൾ  ചെയ്യുന്നു. യേശു പറഞ്ഞു എന്റെ രാജ്യം ഐഹീകമല്ല ഈ രാജ്യത്തിനു വേണ്ടിയല്ല വരുവാനുള്ള സ്വർഗ്ഗരാജ്യത്തിനു വേണ്ടിയാണു ക്രിസ്തു വിശ്വാസികൾ കാത്തിരിക്കുന്നതു. വാളെടുക്കാതെ, ത്രിശൂലവും,കുറുവടിയും കൈകളിലേന്താതെ ഭയാനകമായ പീഢനങ്ങൾക്കിടയിലും വളർന്ന ഒരേ ഒരു മാർഗ്ഗം ക്രിസ്തീയ മാർഗ്ഗമാണ്. മദ്യം കഴിക്കരുത്,പുകവലിക്കരുത്, മാതാപിതാക്കളെ ബഹുമാനിക്കുക,കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക എന്നെല്ലാം പഠിപ്പിക്കുന്ന ക്രിസ്ത്യാനികളെ തിരഞ്ഞുപിടിച്ചു നിങ്ങൾ ആക്രമിക്കുന്നതിൽ നിങ്ങൾക്ക് ദുഃഖമില്ലേ. ക്രിസ്ത്യാനികളുടെ ഓരോ തുള്ളി ചോരയിൽനിന്നും ഒരായിരമല്ല പതിനായിരങ്ങളാണു ഉദയം ചെയ്യുന്നത് നിങ്ങൾക്കും നിങ്ങളുടെ വിശ്വാസം പ്രചരിപ്പിക്കുവാൻ സ്വാതന്ത്രമുണ്ട് അത് നിങ്ങൾ ചെയ്യുക  നിങ്ങളുടെ വിശ്വാസവുമായി ക്രിസ്തീയ ഭവനങ്ങളിലേയ്ക്ക് സ്വാഗതം. മറു ചോദ്യം ചോദിക്കുന്നവരെ അടിച്ചമർത്താം കൊന്നൊടുക്കാം എന്നെല്ലാം ചിന്തിക്കുന്നത് ഭീരുത്വത്തിന്റെ ലക്ഷണമാണ്. മതഗ്രന്ഥങ്ങൾ വായിക്കുമ്പോൾ സംശയങ്ങൾ ഉണ്ടാകുക സ്വാഭാവീകമാണ് എന്നാൽ സംശയങ്ങൾക്ക് നിവാരണം വരുത്തിത്തരിക എന്നുള്ളതു അത്യാവശ്യമായി ചെയ്യേണ്ട കാര്യമാണ്. മറ്റുള്ളവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുവാനോ വിമര്ശിക്കുവാനോ ഞങ്ങൾ മുതിരുന്നില്ല അവരവരുടെ മതത്തിലുള്ള വിശ്വാസം നല്ലതു തന്നെ എന്നാൽ ഈ മതഭ്രാന്തു നമുക്കു വേണ്ടെന്നു വയ്ക്കാം. ഇതു ഹിന്ദുക്കൾക്കുള്ള മറുപടിയല്ല ഐക്യവേദിക്കാർ ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടി മാത്രമാണു.അഡ്വ:എം.ജി മാത്യു സാറിന്റെ പുസ്തകത്തിൽ ഈ വിഷയങ്ങളെക്കുറിച്ചു വിശദീകരിച്ചിട്ടുണ്ട്. ഹിന്ദു ഐക്യ വേദി പ്രസിഡന്റ്‌ ശശികല ടീച്ചർ ക്രൈസ്തവർക്കെതിരെ പ്രസംഗിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങൾ ഇപ്പോൾ ചർച്ചയ്‌ക്കെടുക്കുന്നില്ല.ഒരു കാര്യം മാത്രം ഐക്യവേദിക്കാരോടു ചോദിക്കട്ടെ നിങ്ങൾ മാനസാന്തരപ്പെട്ടില്ലെങ്കിലും നല്ലൊരു ഹിന്ദുവായി ജീവിച്ചുകൂടെ?
സ്വൽപമപി ധർമ്മസ്യ ത്രായതെ മഹതോ ഭയാത് (ഭഗവത്‌ഗീത)
                                             

Comments

  1. ചുട്ട മറുപടി. കൊള്ളാം

    ReplyDelete

Post a Comment

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും