ദിലീപിന്റെ കുമ്പസാരം

സിനിമാ നടനായ ദിലീപിന്റെ അറസ്റ്റും ജയിൽ വാസവുമാണ് സോഷ്യൽ മീഡിയ കഴിഞ്ഞ മാസം നിറഞ്ഞാഘോഷിച്ചത്. ഉള്ളതും, ഇല്ലാത്തതും ഊഹാപോഹങ്ങളും എല്ലാം ചേർത്തെഴുതിക്കൊണ്ടു പത്രമാധ്യമങ്ങൾ നിറഞ്ഞാടി. യുവകവി സാം മാത്യു എഴുതിയ "ഒഴിവുകാലം" എന്ന കവിതയിലെ വരികൾ പോലെയായി ദിലീപിന്റെ കാര്യം "കൂടിരുന്നു കുടിച്ചവരൊക്കെയാ,  ഈ കുഴിക്കു മൺമൂടുവാൻ നിന്നതും "  419623  തടവുകാരാണ് ഇന്ത്യൻ ജയിലുകളിൽ ഉള്ളത്  ഇതിൽ വിചാരണ തടവുകാരായി 28 112  പേരുണ്ടു  മൊത്തം തടവുകാരിൽ 67 ശതമാനവും വിചാരണ തടവുകാരാണ്. എന്നാൽ ഈ ദിവസങ്ങളിൽ ദിലീപ് ജയിലിൽ സുവിശേഷം കേട്ടു, ബൈബിൾ വായിച്ചു, എന്നൊക്കെയുള്ള വാർത്തകളും,  ബൈബിളിനെയും, സുവിശേഷകരെയും അപകീർത്തിപ്പെടുത്തുന്ന  വാർത്തകളും ചില ഓൺലൈൻ പത്രങ്ങൾ എഴുതുകയുണ്ടായി. കേരളത്തിൽ സുവിശേഷകന്മാരെ തട്ടിയിട്ട് നടക്കാൻ വയ്യ,ജയിലിൽ ചെന്നാൽ,ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ എല്ലായിടത്തും സുവിശേഷകരെ കാണാം എന്നൊക്കെയാണ് ഇവരുടെ കണ്ടുപിടുത്തം . 

   ബൈബിളിലെ സന്ഗീർത്തനം ദിലീപിന് ആശ്വാസം  നൽകുന്നുണ്ടെന്നു മറ്റൊരു പത്രം എഴുതുകയുണ്ടായി. സന്ഗീർത്തനം മാത്രമല്ല ബൈബിളിലെ എല്ലാ വാക്യങ്ങളും മനുഷ്യന് ആശ്വാസം നൽകുന്നതാണ് വേഗത്തിൽ ഗ്രഹിക്കുവാനും വായിക്കുവാനും എളുപ്പമാണ് സന്ഗീർത്തനങ്ങൾ അത്രയേ വ്യത്യാസമുള്ളൂ. ദിലീപിന് ബൈബിൾ കൊടുത്തതു വലിയ തെറ്റായി കാണേണ്ട കാര്യമെന്താണുള്ളത് ബൈബിൾ കൊടുക്കുന്നതു സുവിശേഷകരുടെ രീതിയാണു ഒരു മനുഷ്യന്റെ രക്ഷയ്‌ക്കുള്ളതെല്ലാം അതിലുണ്ട്  വാർത്ത എഴുതുന്നവരുടെ പത്ര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നില്ലെങ്കിലും വാർത്തകൊടുക്കുമ്പോൾ അപകീർത്തിപ്പെടുത്ത്തുന്ന രീതി സ്വീകരിക്കുന്നതു ശരിയായ പത്രധർമ്മമാണോ എന്ന് മാധ്യമ സുഹൃത്തുക്കൾ ചിന്തിക്കുക.  ജയിലിൽ സുവിശേഷ പ്രവർത്തനം നടത്തുന്നവരെ വേദപുസ്തകത്തൊഴിലാളികൾ എന്ന് വിളിച്ചു പരിഹസിക്കുന്നതെന്തിനാണ്?  

 മാധാനത്തിന്റെ മാർഗ്ഗമാണ് അവർ പ്രഘോഷിക്കുന്നതു  ദിലീപിനെ പ്രാർത്ഥിച്ചു ജയിലിൽ നിന്നുമിറക്കുന്ന പരിപാടിയൊന്നും സുവിശേഷകർക്കില്ല. പാപികളെ തേടിവരുന്ന ക്രിസ്തുവിനെയാണ് ബൈബിൾ പരിചയപ്പെടുത്തുന്നതു   എല്ലാവർക്കും പരിഹസിക്കുവാനും വിമർശിക്കുവാനുമുള്ള പുസ്തകമല്ല ബൈബിൾ .ജയിലിലെ സുവിശേഷ പ്രവർത്തനത്താൽ മാനസാന്തരപ്പെട്ടു (സോഷ്യൽ മീഡിയ കളിയാക്കുന്ന വാക്കാണെങ്കിലും ഒരുവൻ ക്രിസ്തുവിലാകുമ്പോൾ ചെയ്യേണ്ട ആദ്യ പടിയാണ് മാനസാന്തരം മനം തിരിയുക എന്നാണു അർത്ഥം) സുവിശേഷം അറിയിക്കുന്നതിൽ ലജ്ജയോ ഭയമോ ക്രിസ്തു ശിഷ്യർക്കില്ല അനേക കുപ്രസിദ്ധ മോഷ്ട്ടാക്കളെ,  കൊലപാത കികളെ,കുടുംബത്തിനും സമൂഹത്തിനും തീരാ തലവേദനയായ അനേകരെ ഈ പുസ്തകം മാനസാന്തരത്തിലേക്കു നടത്തിയിട്ടുണ്ട്. ഈ പുസ്തകം വായിച്ചു ആരും മത തീവ്രവാദികളായിട്ടില്ല,സുവിശേഷകർ ആരും ആളൊഴിഞ്ഞ സ്ഥലത്തു ശാഖാ പ്രവർത്തനം നടത്തിയിട്ടില്ല, മലമുകളിൽ ഇരുട്ടിന്റെ മറവിൽ തീവ്രവാധക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുമില്ല ,  ദിലീപ് തെറ്റുകാരനാണെങ്കിൽ കോടതി നല്കുന്ന ശിക്ഷ ലഭിക്കട്ടെ (കോടതി ശിക്ഷ വിധിക്കാത്ത വ്യക്തി തെറ്റുകാര നാണോ ഇല്ലയോ എന്നുള്ളതും,അതിലെ രാഷ്ട്രീയവും ഇവിടെ ചർച്ച ചെയ്യുന്നില്ല) തെറ്റ് ചെയ്യാത്ത മനുഷ്യരില്ല എന്നാൽ അത് ഏറ്റുപറഞ്ഞു ഉപേക്ഷിച്ചശേഷം വീണ്ടും ചെയ്യാതിരിക്കുന്നതാണ് യഥാർത്ഥ മാനസാന്തരം.
  
  ദുഷ്ടന്മാരെ ശിക്ഷിക്കുവാനും ശിഷ്ട്ടന്മാരെ രക്ഷിക്കുവാനും വന്ന അവതാര പുരുഷനല്ല യേശു . പാപികളെ തേടിവന്ന നല്ലിടയനാണ് ക്രിസ്തു. പാപികളെ തേടിവന്ന ഒരു ദൈവമുണ്ടെങ്കിൽ, ഒരു അവതാരമുണ്ടെങ്കിൽ, ഒരു പ്രവാചകാനുണ്ടെങ്കിൽ അത് യേശു ക്രിസ്തുമാത്രമാണ്. കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്കുക എന്നും മാനവികതയുടെ, മനുഷ്യത്വത്തിന്റെ സന്ദേശം നൽകുന്ന പുസ്തകവും ബൈബിളാണ്  അതു ബോധ്യമുള്ളതുകൊണ്ടാണ്  തെരുവോരമായാലും, ജയിലായാലും, മന്ത്രി മന്ദിരമായാലും സുവിശേഷം പറയുവാൻ സുവിശേഷകർ തയ്യാറാകുന്നത്. പാപികളെ യേശുക്രിസ്തു വെറുക്കുന്നില്ല ഇനിമേൽ പാപം ചെയ്യരുത് എന്നാണു യേശു പറഞ്ഞത്. ദിലീപ് എന്ന വ്യക്തിയോട് മാത്രമല്ല മാനവകുലത്തെ മുഴുവൻ സുവിശേഷം അറിയിക്കുക എന്നതു യേശു തന്റെ ശിഷ്യന്മാരെ ഏൽപ്പിച്ച ദൗത്യമാണ് അതിനെ  മറ്റുള്ളവർ വിമര്ശിച്ചിട്ടു കാര്യമല്ല. ദിലീപോ മറ്റുള്ളവരോ വിശ്വസിക്കുകയോ വിശ്വസിക്കാതിരി ക്കുകയോ ചെയ്യാം അത് തികച്ചും വ്യക്തിപരമാണ്.

   യിലിൽ വച്ചു സുവിശേഷം വായിച്ചു മാനസാന്തരപ്പെട്ടു ജീവിക്കുന്ന അനേകരുണ്ട് കരിക്കൻ വില്ല കേസിലെ പ്രതി റെനി ജോർജ്ജ് (മദ്രാസിലെ മോൻ), ജോസ് വലപ്പാട്,വെള്ളത്തൂവൽ സ്റ്റീഫൻ,ജോർജ്ജ്, മുഹമ്മ ചന്ദ്രൻ 2007 ജൂൺ 12 തിയ്യതിയിലെ The New Indian Express ഇൽ ഇങ്ങിനെ ഒരു വാർത്തയുണ്ടായിരുന്നു 98 പോലീസ് സ്റ്റേഷനിൽ 350 കേസുകൾക്കു വേണ്ടി 150 പ്രാവശ്യം അറസ്റ്റു ചെയ്തു ഹാജരാക്കുകയും അവസാനം 40 വർഷത്തെ ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെടുകയും ചെയ്ത  മുഹമ്മ ചന്ദ്രൻ എന്ന വ്യക്തി ഇന്നു ജയിലുകളിൽ സുവിശേഷം അറിയിക്കുന്നു 14 ആം വയസ്സിൽ ആരംഭിച്ച തന്റെ മോഷണ പരമ്പര 11 വിഗ്രഹങ്ങൾ വരെ മോഷ്ടിക്കാൻ ഇടയായി മാരകായുധങ്ങളുമായി അദ്ദേഹത്തിന്റെ ഫോട്ടോകൾ ഒരു കാലത്തു പത്രത്താളുകളിൽ നിറഞ്ഞു നിന്നിരുന്നെങ്കിലും ഇന്ന് ബൈബിൾ പിടിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഫോട്ടോ വരുവാനുള്ള കാരണം അദ്ദേഹം കേട്ട സുവിശേഷത്തിന്റെ ശക്തിയാണ്. ഇവരെല്ലാം ഒരു കാലത്തു കൊടും കുറ്റവാളികളായിരുന്നു എന്നാൽ സുവിശേഷമാണിവരെ മാനസാന്തരത്തിലേക്കു നടത്തിയത് ഇന്നിവർ ജയിലുകളിൽ സുവിശേഷം അറിയിച്ചുകൊണ്ടു സമൂഹത്തിൽ മാന്യമായി ജീവിക്കുന്നു ഇവരെ രക്ഷിച്ചത് യേശു ക്രിസ്തുവാണെന്നും ഇവർക്ക് വന്ന മാറ്റത്തിന് കാരണക്കാർ സുവിശേഷകരാണെന്നും ജയിൽ മേധാവികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സുവിശേഷത്തിനു മാത്രമേ ഇതു  കഴിയൂ. ജയിലിൽ കിടക്കുന്നവർ ഏതു ജാതിയാണെന്നോ  ഏതു മതസ്ഥനാണെന്നോ വിഷയമല്ല. 

  കാത്തിനും,കാരിരുമ്പഴിയ്ക്കും തോൽപ്പിക്കാൻകഴിയാത്ത സുവിശേഷം ഇന്നു ലോകമെങ്ങും പ്രസംഗിക്കപ്പെടുകയാണ്. ദിലീപ് മാനസാന്തരപ്പെട്ടു ഈ മാർഗ്ഗത്തിൽ വന്നതു കൊണ്ടു ഈ പ്രസ്ഥാനത്തിന് നേട്ടമോ കോട്ടമോ ഇല്ല  ഇങ്ങിനെയുള്ള ആളുകൾ വന്നത് കൊണ്ടല്ല ഈ പ്രസ്ഥാനം നിലനിൽക്കുന്നതു. സുവിശേഷകരെ പരിഹസിഹസിച്ചെഴുതുന്നതു ചിലർക്ക് ഹരമാണ് എന്നാൽ സമൂഹം തള്ളിക്കളഞ്ഞ പലരെയും മാന്യതയോടെ നിർത്തിയത് വേദപുസ്തകമാണെന്നുള്ള സത്യം മറന്നുപോകരുതു. ജീവിതത്തിൽ നിർണ്ണായകമായ മാറ്റം ചിലർക്ക് ചില നിമിത്തങ്ങൾ ആയിരിക്കും. ഇത്തരത്തിൽ ചില വ്യക്തികൾ മാനസാന്തിരപ്പെട്ട് മഹാൻമാരും ചരിത്ര പുരുഷന്മാരും തന്നെ ആയിട്ടുണ്ട്. 

Comments

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി