റ്റിജോയെ മാത്രം വിമർശിക്കരുത്



വർഷത്തിന്റെ പകുതി മാസം പിന്നിടുമ്പോൾ  പലയിടങ്ങളിലും അന്യാഗ്നി കത്തിച്ച ഫയർ വിംഗ്സി ന്റെ പടിയിറക്കവും ശപിക്കൽ ശുശ്രൂഷയു മായി റ്റിജോയുടെ രംഗ പ്രവേ ശനവുമായിരുന്നു കാണാനായത്   അതിൽ കൗതുകമായ വസ്തുത ഒരു കാലത്തു കേരളത്തിലെ പൊതു വേദികളിൽ നിറഞ്ഞു നിന്ന പാസ്റ്റർ കെ എ അബ്രഹാം ശപിക്കൽ ശുശ്രൂഷ ചെയ്ത റ്റിജോയെ അറിവില്ലായ്മ്മ,പക്വത ഇല്ലായ്‌മ എന്നീ പദങ്ങളെ കൂട്ടു പിടിച്ചു വെള്ള പൂശുന്ന കാഴ്ചയായിരുന്നു. എന്നാൽ റ്റിജോ തെറ്റു തിരുത്തി ശുശ്രൂഷയിൽ ശോഭിക്കട്ടെ എന്നാശംസിച്ച   പാസ്റ്റർ, റ്റിജോ  ഏതു ശുശ്രൂഷയിലാണ് ശോഭിക്കേണ്ടത് എന്നു താൻ   പറഞ്ഞി ല്ല  മുൻപ് താൻ ചെയ്തുകൊണ്ടിരുന്ന ശാപ വിമുക്തി പരിപാടിയിലോ ?

   റ്റിജോയുടെ കാൽക്കൽ ആളുകൾ പണം നിക്ഷേപിച്ചപ്പോൾ ആനന്ദത്തോടെ ആത്മസായൂജ്യം അടഞ്ഞു നിന്നതും,അവസാനം എല്ലാവരും കൂടി കസേര പൊക്കി സംഘ നൃത്തം ചവിട്ടിയതിനെക്കുറിച്ചും പാസ്റ്റർ ഒന്നും പറയാതി രുന്നതെന്തേ?  അതും അറിവില്ലായ്മ ആയിരിക്കും അല്ലേ? (ഇതു എഴുതി കൊണ്ടിരിക്കുമ്പോൾ തന്നെ താങ്കളുടെ അടുത്ത വീഡിയോയും കണ്ടു അതിനു താങ്കൾ മറുപടി അർഹിക്കുന്നില്ല) അറിവില്ലായ്മയും അഹങ്കാരവും വീഡിയോ കാണുന്നവർക്കു മനസ്സിലാകും  റ്റിജോയുടെ അറിവില്ലായ്‍മ  എന്ന പേരിൽ ലഘൂകരിച്ചു കൊണ്ടു  പാസ്റ്റർ കെ എ അബ്രഹാമിന് അതിനെ ന്യായീകരിക്കാം എന്നാൽ പെന്തെക്കോസ്തിന്റെ പേരിൽ വളർന്നു വരുന്ന ഇങ്ങിനെയുള്ള കളകളെ സസൂക്ഷ്മം വീക്ഷിക്കുന്ന ദൈവമക്കൾ അതിനെതിരെ ശബ്ദമുയർത്തി തന്നെ പ്രതികരിക്കും എന്നതിൽ സംശയം ഇല്ല.
     
           പാസ്റ്റർ കെ എ പറഞ്ഞത് 2010 ഇൽ തനിക്കെതിരെ സർക്കുലർ ഇറക്കിയപ്പോൾ താൻ നേതൃത്വ നിരയിലുള്ള പലരെയും വിളിച്ചു ചോദിച്ചപ്പോൾ തങ്ങൾ അറിയാതെയാണ് സർക്കുലർ ഇറങ്ങിയത് എന്നുള്ള മറുപടി ലഭിച്ചു എന്നാണ് തന്നെ  ന്യായീകരിക്കുവാനും  ദുരുപദേശക്കാർക്കെതിരെ സർക്കുലർ ഇറക്കിയ പാസ്റ്റർ ഫിലിപ്പ്  പി തോമസിനെ ഒന്നു കൊട്ടുവാനും  കിട്ടിയ അവസരം താൻ ഉപയോഗിച്ചു എന്നല്ലേ കാണുന്നവർ മനസ്സിലാക്കേണ്ടത്. നേതൃത്വനിര പ്രസ്താവന ഇറക്കിയാലും ഇല്ലെങ്കിലും താങ്കളുടെ  അഭ്യാസപ്രകടനങ്ങളും, ദുർവ്യാഖ്യാന ങ്ങളും പലപ്പോഴും അതിരു കടന്നു പോയി എന്നതിൽ ദൈവമക്കൾക്കു സംശയമില്ല. പാഞ്ചാലി,പതാക,പാറശാല ഈ വിഷയങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല.അഹങ്കാരത്തിന്റെയും,  തെറ്റുകൾ ചോദ്യം ചെയ്യുന്നവരോട്  മനസ്സിൽ തീരാത്ത പകയുമായി നടക്കുന്ന റ്റിജോയെ ന്യായീകരിക്കാൻ ആരൊക്കെ ശ്രമിച്ചാലും ദൈവമക്കൾ അംഗീകരിക്കില്ല.  

   റ്റവും വിമർശന ങ്ങൾക്കു വിധേയമായ യേശുവും ശിഷ്യന്മാരും ആരെയും ശപിച്ചില്ല യേശു ചെയ്ത അത്ഭുതത്തെ അന്ന് വിമർശിച്ചത് ബെയേൽസെബുവിനെ കൊണ്ട് (ഈച്ചകളുടെ പ്രഭു ) ഭൂതങ്ങളെ പുറത്താക്കുന്നവൻ എന്നാണ് എന്നിട്ടും യേശു അവരെ ശപിച്ചതായി പറയുന്നില്ല ശപിക്കുവാൻ വേണ്ടിയല്ല അനുഗ്രഹിക്കുവാനാണ് ദൈവമക്കൾ വിളിക്കപ്പെട്ടത് മന്ത്രവാദത്തിൽ കൂടുമാറ്റം എന്നൊരു സംബ്രദായം പോലെ റ്റിജോ ഒരാളുടെ രോഗാത്മാവിനെ എടുത്തു മറ്റൊരുവന് നൽകുന്നു യേശുവിന്റെ കാലത്തു അപ്പം തിന്നുവാനും അത്ഭുതത്തിനു സാക്ഷി പറയാനും കുറെയേറെ പേരുണ്ടായിരുന്നു എന്നാൽ ഉപദേശം കേൾക്കാൻ ചുരുക്കം പേരെ ഉണ്ടായിരുന്നുള്ളൂ   അല്പമെങ്കിലും കരുണയും മനസ്സലിവുമുള്ളവർ ശത്രുവിനെ പോലും  അവന്റെ നിസ്സഹായതയിൽ ദയയോടെ നോക്കി കാണുമ്പോൾ അസുഖം അഞ്ചു തലമുറയിൽ വരട്ടെ എന്നു ശപിക്കുന്ന റ്റിജോയും  അദ്ദേഹത്തിനു വേദിയൊരുക്കുന്നവരും ഒരേ വള്ളത്തിലെ യാത്രക്കാരാണ്.

        തങ്ങളും വിശ്വാസങ്ങളും ചോദ്യം ചെയ്യപ്പെടുവാനുള്ളതാണ് എന്നാൽ വിശ്വാസങ്ങൾ വിശദീകരിക്കേണ്ട ഉത്തരവാദിത്തം വിശ്വസിക്കുന്ന വർക്കുണ്ട് എന്നു മറന്നു പോകരുത് റ്റിജോ  വചനാടിസ്ഥാനത്തിലാണ് ശുശ്രൂഷിക്കുന്നതെങ്കിൽ അതിനെ ചോദ്യം ചെയ്യുമ്പോൾ അതിനു മറുപടി നൽകണം അല്ലാതെ തലമുറയെ ശപിച്ചാൽ പോരാ.ശാപശാന്തിയും രോഗശാന്തിയും പ്രസംഗിക്കുന്ന മേൽശാന്തിമാർ ധാരാളമുണ്ട് എന്നാൽ പാപശാന്തി പ്രസംഗിക്കുവാൻ ആരുമില്ലാത്ത ദയനീയ അവസ്ഥയാ ണിപ്പോലുള്ളത്.ഭാവിയും ഭൂതവും വർത്തമാനവും പറഞ്ഞതു കൊണ്ടു  യേശുവിന്റെ ശിഷ്യനാണെന്നു അർത്ഥമില്ല യേശു പറഞ്ഞു (യോഹ 8;31) എന്റെ വചനത്തിൽ നിലനിൽക്കുന്നു എങ്കിൽ വാസ്തവമായി എന്റെ ശിഷ്യരായി  അത്ഭുതം ചെയ്യുന്നത് വലിയ സംഭവമായിട്ടു ബൈബിളോ യേശുവോ ശിഷ്യന്മാരോ പറഞ്ഞിട്ടില്ല അധർമ്മം പ്രവർത്തിക്കുന്നവർക്കും യേശുവിന്റെ നാമത്തിൽ അത്ഭുതം ചെയ്യാൻ കഴിയും എന്നു യേശു തന്നെ പറഞ്ഞിട്ടുമുണ്ട് (മത്താ 7:22) 

 വിടെ അത്ഭുതം അവിടെ അത്ഭുതം എന്നു വേദിയിൽ കൊട്ടിഘോഷിക്കുന്നതല്ലാതെ എവിടേയും ഒന്നും സംഭവിക്കുന്നില്ല ഇതിൽ നായകനും വില്ലനും റ്റിജോ തന്നെ കാരണം താൻ ശപിക്കും പിന്നെ ശാപ വിമുക്തി കൊടുക്കും യേശു പറഞ്ഞിട്ടാണ് താൻ ശപിച്ചതു എന്ന വാചകം കൂടി കേട്ടപ്പോൾ എല്ലാം പൂർത്തിയായി  കഷ്ട്ടം എന്നല്ലാതെ എന്തു പറയാൻ ശാപന സമയത്തു, കണ്ടാലോ ആളറിയുകില്ല .......എന്ന പാട്ടെഴുതിയ  അനിൽ അടൂർ റ്റിജോയുടെ പിറകിൽ  നിൽക്കുന്നുണ്ടായിരു ന്നു  ആ പാട്ടിലെ വരികൾ കടമെടുത്തു പറയട്ടെ കർത്താവിനു  മുഖശോഭ ഇല്ലാതായതും,ശരീരം  ഉഴവുചാൽ പോലെ മുറിഞ്ഞതും താൻ സ്വന്ത രക്തത്താൽ സമ്പാദിച്ച ദൈവസഭയ്ക്കു വേണ്ടി ആയിരുന്നു (അപ്പൊ 20:28) അല്ലാതെ ശപിക്കൽ ശുശ്രൂഷ പോലുള്ള പേക്കൂത്തുകൾക്കു വേണ്ടി അല്ലായിരുന്നു സമയം കിട്ടുമ്പോൾ ഈ ഗാനം അനിൽ മറ്റുള്ളവർക്കു വേണ്ടി പാടാതെ സ്വയമായി ധ്യാനിച്ചു പാടി ദൈവ സന്നിധിയിലേക്ക്  മടങ്ങി വരിക.
                           നക്ഷത്രങ്ങളെ പോലെ ശോഭിച്ച പലരും ഉൽക്കകൾ പോലെ പൊട്ടി  വീണ ചരിത്രവും  പെന്തക്കോസ്തിനുണ്ടെന്നു മറന്നു പോകരുത്   അഹങ്കാരമായിരുന്നു എല്ലാത്തിന്റെയും കാരണം അതു കൊണ്ടു വിശ്വാസത്തിൽ നിൽക്കുന്നു എങ്കിൽ ഞെളിയാതെ ദൈവത്തെ ഭയപ്പെടുക ആദ്യം ബൈബിൾ വായിച്ചു പഠിക്കുക പുതിയ ശിഷ്യനാകാതിരിക്കുക അനുഗ്രഹത്തിന് വേണ്ടിയാണ് നാം വിളിക്കപ്പെട്ടതു എന്ന വചനപ്രകാരം റ്റിജോയെ ഞാൻ അനുഗ്രഹിക്കുകയാണ്. ((ഹിന്ദു പുരാണങ്ങളിൽ കാണപ്പെടുന്ന ഒരു മഹർഷിയാണ് ദുർവാസാവ്  ശപിക്കൽ വരമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത് തനിക്കി ഷ്ടമില്ലാത്തവരെ ശപിക്കുക എന്നത് തന്റെ വിനോദമായിരുന്നു .ശപിക്കൽ വരത്തെക്കുറിച്ചു ബൈബിളിൽ നിന്നും റ്റിജോയ്ക്ക് വിശദീകരണം നൽകാൻ കഴിയാത്ത തുകൊണ്ട് പുരാണങ്ങൾ തപ്പിയെടുത്തു  ന്യായീകരിക്കുക  ഇത്രയും ആയ സ്ഥിതിക്ക് ഇതൊക്കെയേ വഴിയുള്ളൂ...ലൈവ് കാണുന്നവരെയാണ് അദ്ദേഹം ശപിച്ചത് അതുകൊണ്ടു കുറേപേർ രക്ഷപെട്ടു കാരണം കൂടുതൽ പേരും അപ്‌ലോഡ് ചെയ്ത ശേഷം കണ്ടവരാണല്ലോ,)                                                                                                                                                                                                                         

                                                                                                         

Comments

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി