ന്യൂ ജനറേഷൻ മുറിവൈദ്യന്മാർ

നുഷ്യന്റെ ഓരോ കാര്യ സാധ്യത്തിനു വേണ്ടിയും പ്രത്യേകം ദൈവങ്ങളെ മതങ്ങളിൽ   കാണുവാൻ കഴിയും ഹൈന്ദവ മതത്തിൽ ലക്ഷ്മി ഐശ്വര്യത്തി നും,പാർവ്വതി ശക്തിയ്ക്കും ,സരസ്വതി വിദ്യ ലഭിക്കുന്നതിനും  വേണ്ടിയാണ് നാമധേയ ക്രൈസ്ത വരിൽ ഗീവര്ഗ്ഗീസ് പാമ്പിൻറെ പേടിയിൽ നിന്നും, സെബസ്റ്റ്യനൊസ് പകർച്ചവാദി, യൂദ ഉധിഷ്ട്ട കാര്യത്തിനും   സമീപിക്കാവുന്ന ദൈവങ്ങളാണ്.ന്യൂ ജനറേഷൻ പെന്തക്കൊസ്ഥിന്റെ  കാര്യവും ഇതിൽ നിന്നും ഒട്ടും  വിഭിന്ന മല്ലാത്ത അവസ്ഥയിൽ എത്തി ചേർന്നിരിക്കുന്നു. ഉദര രോഗങ്ങൾക് താരു, അനുഗ്രത്തിനും,(കവിഞ്ഞൊഴുകുന്ന അനുഗ്രഹം) ശാപം മുറിക്കുവാനു മായി തങ്ങു,തോമസ്സുകുട്ടി. ആത്മാവിന്റെ മൊത്ത വ്യാപാരി ഫിന്നി,ബാധ വിഷയങ്ങൾക്ക്‌ അഞ്ചൽക്കാരൻ, നൃത്തവും പാട്ടും പഠിക്കണമെങ്കിൽ യുനസ് ബൂനൽ തന്നെ വേണം,സൈക്കിൾ  മാറ്റി വേഗം കാറു വേണമെങ്കിൽ കണ്ടത്തിൽ അമ്മാമ, രോഗ വിവരം മൊബൈലിലൂടെ അറിയാൻ  ഡാമിയനും ,ക്ഷമയും. ക്രിസ്തുവും,യേശുവും എന്ന വിഷയത്തെ കുറിച്ച് പഠിക്കണമെങ്കിൽ (ആധികാരികമായി മാത്രം)  പണ്ഡിതനായ റൈസൻ,വാപൊളിക്കുന്നവർ ക്കെല്ലാം തിരുമേശ വേണമെങ്കിൽ സജിത്ത്... etc. 


സാത്താൻ സൂത്രശാലിയാണ് ഓരോ കാലഘട്ടത്തിലും വളരെ തന്ത്രപരമായി ദൈവസഭയിൽ കടക്കുവാൻ അവൻ ശ്രമിച്ചിട്ടുണ്ട് അന്ന് സഭ പിളർത്തുന്ന ചെറു കുറുക്കന്മാരെ പിടിച്ചു കെട്ടുവാൻ ദൈവക്രിപയുള്ള ദൈവദാസന്മാ രുണ്ടായിരുന്നു എന്നാൽ ഇന്നങ്ങിനെയല്ല.  സാത്താന്റെ പ്രത്യക്ഷമായ രംഗ പ്രവേശനത്തിനു കാരണം കുസ്തന്തീനോസ് ചക്രവർത്തി  ക്രിസ്തു മതം   (ക്രിസ്തു മാർഗ്ഗമല്ല)  സ്വീകരിച്ചതോടു കൂടെയാണ് ബാബിലോണ്യരെ കൂടി ക്രിസ്തു മതത്തിൽ ചേർക്കേണ്ടി വന്നതായിരുന്നു അതിന്റെ കാരണം ഈ കാലത്തും സംഭവിച്ചു കൊണ്ടിരിക്കുന്നതും  അതൊക്കെ തന്നെയാണ്  ആദ്യം മൃദുവായി ദുരുപദേശം പ്രസംഗിച്ചു വന്നവർ പിന്നീട് ജനത്തെ തെറ്റിക്കുവാൻ ഓരോ പുതിയ നമ്പറുകളുമായി രംഗത്തിറങ്ങി എറണാകുളത്ത് ഡാമിയൻ ആശിഷമാരി എന്ന പേരിൽ നടത്തിയ ഇരുപത്തിയൊന്നു  ദിവസത്തെ ഉപവാസ പ്രാർത്ഥനയിൽ സാത്താന്റെ പ്രതിമയെ ഉണ്ടാക്കി അവസാന ദിവസം സ്റ്റെജിൽ അതു ചവിട്ടി പൊട്ടിച്ചു കൊണ്ട് അതിനു തുടക്കം  കുറിച്ചു. തൊട്ടു പിന്നാലെ ഊതി വീഴ്ത്തലും ഉന്തി വീഴ്ത്തലുമായ് ബാഗ്ലൂർ സയന്റിസ്റ്റും കൂട്ടരും  കേരളത്തിലെത്തി. പിന്നീട് വന്ന ബ്ലെസ്സും, ഇടിവെട്ടും, ശാപം മുറിക്കലും,ഫയർ വിംഗ്സും, കരിസ്മയും  ആത്മമാരികളും ...അവസാനം യേശുവിൽ പാപം ഉണ്ടെന്നു വരെ പ്രസംഗിച്ചു .ഈ നൂതന ഉപദേശങ്ങൾ  എല്ലാം തന്നെ ദൈവ ജനത്തിന്റെ വിശ്വാസം കുറയ്ക്കാനും, കണ്‍ഫ്യൂഷ്യൻ  ഉണ്ടാക്കുവാനുമല്ലാതെ ആത്മീയ ഉണർവ്വിന് കാരണം ആയില്ല എന്നത് യാഥാർത്യമാണ്. 


        യേശു ക്രിസ്തു സത്യദൈവവും നിത്യജീവനും എന്നു പ്രസംഗിച്ച വേദികൾ നാടക ശാലകളെ പോലും തോൽപ്പിക്കുന്നതായി മാറി. ചിരിക്കുവാൻ വേണ്ടി സുവിശേഷ പ്രസംഗത്തിനു പോയാൽ  മതി എന്ന ദയനീയസ്ഥിതി  വന്നിരി ക്കുന്നു. വട്ടം വട്ടം നാരങ്ങ കളി,പൂക്കളം  ഇടൽ,വടം വലി, കസേര കളി, ഓടി തൊട്ടുകളി,മലക്കം മറിച്ചിൽ ചില സ്ത്രീകളാണെങ്കിൽ  വള്ളിചാട്ടവും കൂടിയാട്ടങ്ങളുമായ് ബാശാന്യ പശുക്കളെ പോലെ പന്തലിൽ അലഞ്ഞു നടക്കുന്നതും കാണാം ( 1 തിമോ 2:9) അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാ ശീലത്തോടും,സുബോധത്തോടും കൂടെ തങ്ങളെ അലങ്ങരിക്കേണം)  തമ്മിൽ കാണുമ്പോൾ രക്ഷിക്കപെട്ടോ എന്നല്ല സൌഖ്യം ആയോ എന്നാണ് ചോദിക്കുന്നത്   പെന്തക്കൊസ്ഥിന്റെ ഈറ്റില്ലമായ കുമ്പനാട് ഉപദേശത്തിനു വേണ്ടി നില്ക്കണമെന്ന് പ്രസംഗിച്ച് കയ്യടി നേടുന്നവർ വിദേശത്തു ഉപദേശ പിശകുകാരുമായി വേദി പങ്കിടുന്നു ചിലരുടെ നയം വ്യക്തമാക്കുന്നത് ഇങ്ങിനെയാണ്‌  നിങ്ങൾ ദുരുപദേശം പ്രസംഗിച്ചോളൂ സോഷ്യൽ മീഡിയ പ്രതികരിക്കുമ്പോൾ അവരുടെ പിൻബലത്തിൽ ഞങ്ങൾ ഖണ്ടന പ്രസംഗം നടത്താം  നടൻ ശ്രീനിവാസൻ പരിഹാസ സ്വരത്തിൽ   പറഞ്ഞതു പോലെ  നിങ്ങൾ രോഗവുമായി വരൂ ഞങ്ങൾ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ചികിത്സിക്കാം എന്നതു പോലെയേ ഉള്ളൂ. 

     ഒരു സംശയം ഈ വിവാദത്തിനും മുൻപും ഇവർ ദുരുപദേശം  പ്രസംഗിച്ചത് കേരളത്തിൽ തന്നെയല്ലേ? ആ സമയത്ത് ആരും പ്രതികരിക്കാതിരുന്നത് എന്തേ?  ഇവരിൽ പലരും ആത്മാവിനെ പ്രാപിച്ചു പക്ഷെ (യെശ11:1,2) വിവേകത്തിന്റെയും,യഹോവ ഭക്തിയുടെയും,  പരിജ്ഞാനത്തിന്റെയും  ആത്മാവിനെ പ്രാപിച്ചില്ല പുതിയ നിയമത്തിലെ   (1 കൊരി12:8) പരിജ്ഞാനത്തിന്റെ വരവും പ്രാപിച്ചില്ല. ജനത്തെ നയിക്കേ ണ്ടവർ തന്നെ ഉപചാപക വൃന്ദങ്ങളുടെ വാക്കനുസരിച്ച് അധികാര കസേരകൾ ഉറപ്പിക്കുന്നതോടൊപ്പം തന്നെ പിതാക്കന്മാർ ഉപദേശിച്ചു തന്ന ഉപദേശങ്ങളെ കീറി കാറ്റിൽ പറത്തുകയാണ്.  സഭാ നേതൃത്വം വേണ്ട സമയത്തു വിശദീകരണം  ചോദിച്ചിരുന്നെങ്കിൽ  ഇവരെയൊക്കെ ശാസിക്കേണ്ട സമയത്ത് ശാസിച്ചിരുന്നെങ്കിൽ,മുടക്കേണ്ട സമയത്ത് മുടക്കിയിരുന്നു എങ്കിൽ, സഭാ നേതൃത്വം മുടക്കിയവരെ വിളിച്ച് മീറ്റിങ്ങു നടത്തിയവർക്കെതിരെ നടപടി  എടുത്തിരുന്നെങ്കിൽ പെന്തക്കൊസ്തു പ്രസ്ഥാനങ്ങൾക്ക്‌ ഇത്രയും നാണക്കേടുണ്ടാകു മായിരുന്നോ?അധികാരത്തിന്റെ അപ്പകഷ്ണങ്ങൾക്കു വേണ്ടി കടി പിടി കൂടുമ്പോൾ എന്ത് ഉപദേശം,എന്തു നടപടി  അല്ലേ? പ്രവാചകനായ യെഹസ്കേൽ ചോദിക്കുന്നു (യെഹ 22:14) ഞാൻ നിന്നോടു കാര്യം തീർക്കുന്ന നാളിൽ നീ  ധൈര്യത്തോടെ നിൽക്കുമോ?നിന്റെ കൈകൾ ബലപ്പെട്ടിരിക്കുമോ? 

Comments

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി