യെരുശലേം വിശുദ്ധ നാടോ?
വിശുദ്ധ നാട്ടിലേയ്ക്കുള്ള യാത്ര (യെരുശലേം) ക്രിസ്ത്യാനികൾക്ക് പ്രത്യേകിച്ച് പെന്തക്കോ സ്തുകാർക്കു വളരെ താൽപര്യമുള്ള യാത്രകളിലൊ ന്നായ് മാറിയിരിക്കുകയാണ് വത്തീക്കാൻ സന്ദർശി ക്കുവാൻ കത്തോലിക്കരും,സിറിയ സന്ദർശിക്കു വാൻ യാക്കൊബക്കാരും മക്കയും മദീനയും മുസ്ലീങ്ങൾക്കും, ഉജ്ജയ്നി മൌന സരോവർ കേധാർ ഹരിദ്വാർ ഋഷികേശ് ഇവ ഹിന്ധുക്കൾക്കും എന്ന് പൊതുവെ പറയപ്പെടുന്നത് പോലെ യെരുശലേം പെന്തക്കോസ്തുകാർക്കു മാത്രമാണെന്ന് വാദിക്കുന്നവരുമുണ്ട് എന്നാൽ യെരുശലേം വിശുദ്ധനാടാണെന്ന് പരസ്യപ്പെടുത്തുന്നതും പ്രസംഗ വേദിയിൽ പറയുന്നത്തിന്റെയും പൊള്ളത്തരങ്ങൾ ദൈവജനം മനസ്സിലാക്കണം യേശു ഒരു സ്ഥലത്തെയും വിശുദ്ധീകരിച്ചിട്ടില്ല ഏദൻ തോട്ടത്തിൽ വച്ച് യാഹോവയാം ദൈവം ഭൂമിയെ ശപിക്കുമ്പോൾ യെരുശലേം ഒഴികെയുള്ള ഭൂമിയെയല്ല ശപിച്ചത്, യേശു യെരുശലെമിലാണ് ജനിച്ചത് അതുകൊണ്ടാണ് വിശുദ്ധനാട് എന്ന് പറയുന്നതും ശരിയല്ല അങ്ങിനെയെങ്ങിൽ യേശു യെരുശ ലെമിലെ ജനങ്ങളുടെ വീണ്ടെടുപ്പിന് വേണ്ടി മാത്രമാണ് വന്നതെന്ന് പറയേണ്ടിവരും.
യെരുശലെമിനെ വിശുദ്ധനാടാക്കി പെന്തക്കോസ്തിൽ അവതരിപ്പിച്ചു യെരുശലേം യാത്രയിൽ കാശ് കൊയ്യുന്ന പെന്തക്കോസ്ത് ഏജന്റുമാർ നമ്മുടെ തലമുറയെ നാശത്തിലേയ്ക്ക് തള്ളിവിടുകയാനെന്നുള്ള നഗ്ന സത്യം മറന്നു പോകരുത് ഇന്ന് കുടുംബസമേതം വിശുദ്ധനാട് സന്ദർശിക്കും അടുത്ത തലമുറ യേശുവിന്റെ കല്ലറയ്ക്ക് മുന്നില് മുട്ട് കുത്തും പിനീട് യോർദ്ദാനിലെ വെള്ളം കുപ്പിയിൽ കൊണ്ട് വരും (യോർദ്ദാനിലെ വെള്ളവും മണ്ണും കുപ്പിയിൽ കൊണ്ട് വരുന്ന പരിപാടി ഇപ്പോഴുമുണ്ടല്ലോ) കാലക്രമ ത്തിൽ ഇതെല്ലാം വിഗ്രഹാരാധനയാകും നാമധേയ ക്രൈസ്തവരെ പോലെ നമ്മുടെ തലമുറയും ആയി പോകുവാൻ സാധ്യതയുണ്ട് ഇത് നാം അനുവദിച്ചു കൂടാ ചിലര് സ്നാനപ്പെടുകയാനെങ്ങിൽ യോർദ്ദാനിലെ മുങ്ങൂ എന്ന് പറഞ്ഞു എത്രയോ പേര് അവിടെ പോയി സ്നാനപ്പെട്ടിട്ടുണ്ട് എത്രയോ പാസ്റ്റർമാര് സ്നാനപ്പെടുത്തിയിട്ടുമുണ്ട് ഇനി യോഹന്നാൻ സ്നാപകന്റെ കീഴിലെ സ്നാനപെടൂ എന്ന് പറഞ്ഞാല് എന്ത് ചെയ്യുമോ ആവോ?ചരിത്ര പഠനത്തിനു വേണ്ടി യെരുശലെമോ തീർഥാടന സ്ഥലങ്ങളോ സന്ദർശിക്കുന്നത് ശരിയല്ലെന്ന് ലേഖകൻ സമർതിക്കുന്നില്ല തിരുവചനാടിസ് ഥനത്തിൽ യെരുശലേം വിശുധ നാടല്ല എന്നേ സമര്തിക്കുന്നുള്ളൂ നമുക്കൊരു ദൈവമുണ്ട് നമുക്കൊരു പ്രമാനമുണ്ട് അതിനെതിരായി സാത്താൻ വെളിച്ചദൂതന്റെ വേഷത്തിൽ കൊണ്ട് വരുന്ന സകല കാര്യങ്ങളെയും തെറ്റിയൊ ഴിയുവാൻ ദൈവജനത്തിനു കഴിയണം യെരുശലേം വിശുദ്ധ നാടല്ല എന്ന് ഒരിക്കൽ കൂടി എഴുതിക്കൊണ്ട് നിർത്തുന്നു ദൈവവചനം നമ്മെ സ്വതന്ത്രരാക്കട്ടെ (പാലസ്തീനും കൂടി ചേർന്നതാണല്ലോ യിസ്രേൽ പാലസ്തീനിൽ മുസ്ലീങ്ങൾ ഉള്ളത് കൊണ്ടായിരി ക്കാം പാലസ്തീനെ കുറിച്ചാരും പറയാത്തത്)
https://www.facebook.com/photo.php?fbid=663038160388062&set=a.560601460631733.1073741828.560598167298729&type=1
ReplyDelete