'വെയില്‍സിലെ ഉണര്‍വ് '
ഉണര്‍വ് പലകാലഘട്ടങ്ങളിലും ഉണ്ടായിട്ടുണ്ട്.ഉണര്‍വിന്റെ അനന്തരഫലം ജനത്തിന്റെ മടങ്ങിവരവാണ്.യിസ്രായേല്‍ജനം പിന്മാറിപോയപ്പോള്‍ ദൈവം ന്യായാധിപന്മാരെ എഴുന്നേല്‍പിച്ചു, അതിനുശേഷം രാജാക്കന്മാരെ കൊടുത്തു,പിന്നീട് പ്രവാചകന്മാരെ. ഈ ഉണര്‍വുകാരെയെല്ലാം ദൈവം നല്‍കിയത് യിസ്രായേല്‍ ജനത്തിന്റെ മടങ്ങിവരവിനുവേണ്ടിയായിരുന്നു.എന്നും ദൈവം ജനത്തിന്റെ മടങ്ങിവരവിനെ കാത്തിരിക്കുന്നു.ചരിത്രത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഉണര്‍വുകളിലൊന്നാണ് വെയില്സിലേത്.1901-ല്‍ അമേരിക്കയിലെ കാന്‍സാസ് സ്റ്റേറ്റ്ലും,1904 -ല്‍ വെയില്സിലും,1905 -ല്‍ ഇന്ത്യയില്‍ പണ്ടിതരമാഭായിയുടെ മുക്തിമിഷനിലും,1906 -ല്‍ ചാള്‍സ് പെര്‍ഹാമിന്റെ മീറ്റിങ്ങില്‍ വില്യം എം സായ്മുര്‍ ചെയ്ത പ്രസംഗത്തിലും അനവധി ആളുകള്‍ അന്യഭാഷകളില്‍ സംസാരിച്ചു.ഇത് അസൂസ സ്ടീറ്റ് ഉണര്‍വ് എന്ന് വിളിക്കുന്നു.
വെയില്സിലെ ഉണര്‍വിന്റെ കാറ്റും വളരെ ശക്തിയുള്ളതായിരുന്നു.ആ കാറ്റില്‍ പാപത്തിന്റെ പടുകൂറ്റന്‍ വൃക്ഷങ്ങള്‍ കടപുഴകി വീണു.അനേകര്‍ പുതുജീവിതത്തിനു തുടക്കം കുറിച്ചു.ഒട്ടുമിക്ക പബ്ബുകളും അടച്ചു,പള്ളികളില്‍ ആളുകള്‍ വരാന്‍ തുടങ്ങി,ആരാധനശബ്ധം തെരുവുകളിലും പള്ളികളിലും ഉയര്‍ന്നുകേട്ടു.ദൈവവചനം കേട്ടുള്ള കരച്ചിലും അനുതാപവും നിത്യ സംഭവങ്ങളായി മാറി.അനന്തരം ഈ ഉണര്‍വിന്റെ തീജ്വാലയുമായി അനവധി മിഷനറിമാര്‍ നാനാദിക്കുകളിലേക്കും പടര്‍ന്നുകയറി.ഇതിനു സാക്ഷികളായവരില്‍ ഒരു വയോധികയെ അഞ്ചുവര്‍ഷം മുന്പ് ഒരു പാസ്റ്റര്‍ക്ക് കാണുവാന്‍ ഇടയായി.ഡി.എല്‍ മൂഡി തുടങ്ങിയവരുടെ പ്രസംഗത്തില്‍ ജനം അനുതാപത്തോടെ നിലവിളിച്ചു.ചാള്‍സ് സ്പര്‍ജെന്‍ പ്രസംഗവേദിയില്‍ കരയുമായിരുന്നു.ജോണ്‍ വെസ്ലി,ജോര്‍ജ് ജെഫ്രിസ് ഇംഗ്ലണ്ടിനെ പിടിച്ചുകുലുക്കി.ജോര്‍ജ് മുള്ളര്‍ പ്രാര്‍ത്ഥനയില്‍ പോരാടി.അന്നത്തെ ഉണര്‍വ് ആവേശം ആയിരുന്നില്ല.തികച്ചും ആത്മാര്‍ഥമായിരുന്നു.എന്നാല്‍ ഇന്നത്തെ ഉണര്‍വ്,ഉണര്‍വ് മീറ്റിംഗ് എന്ന് വിളിക്കപ്പെടുന്നത് കയ്യടിയിലും ബഹളത്തിലും ബാശാന്യ പശുക്കള്‍ തുള്ളുംപോലെയുള്ള തുള്ളലിലും മാത്രമായ് ഒതുങ്ങുന്നു.ഇന്നത്തെ വചന ശുശ്രുഷ കഥാപ്രസംഗങ്ങള്‍ പോലെയായിക്കൊണ്ടിരിക്കുകയല്ലേ. കേരളത്തിലെ പഴയ കഥാപ്രാസംഗകനായ സംബശിവനെ പലരും അനുകരിക്കുന്നു.ഉണര്‍വിനു വേണ്ടി മൂന്ന്‍,ഏഴ്,ഇരുപത്തൊന്ന്,നാല്‍പ്പത് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഉപവാസയജ്ഞംങ്ങള്‍ ആഘോഷമായി നടത്തപ്പെടുന്നു.അവിടെ അത്ഭുതം,ഇവിടെ അത്ഭുതം എന്ന് വേദിയില്‍ പറയുന്നതല്ലാതെ എവിടെയും ഒന്നും സംഭവിക്കുന്നില്ല.ദൈവം ആഗ്രഹിക്കുന്ന ഉണര്‍വ് ആദ്യം ഹൃദയത്തിലാന്നുണ്ടാകേണ്ടത്.സമര്‍പ്പനമുള്ള ഹൃദയത്തില്‍ ദൈവം ഉണര്‍വ് അയയ്ക്കും.ഞങ്ങളുടെ പിതാക്കന്മാരുടെ കാലത്ത് ഉണര്‍വുണ്ടായി എന്നല്ല ഞങ്ങളുടെ കാലത്തും അതുണ്ടായി എന്ന് പറയുവാന്‍ കഴിയട്ടെ,യഹോവേ തെക്കേ ദേശത്തിലെ തോടുകളെപോലെ ഞങ്ങളെ മടക്കി വരുത്തണമേ അതിനായ് നമുക്കും പ്രാര്‍ത്ഥിക്കാം.ഏലിയാവ് പറഞ്ഞതുപോലെ വലിയോരുമഴയുടെ മുഴക്കം ഉണ്ട്.മഹാമാരിയായി ആ വലിയ ഉണര്‍വ് പെയ്തിറങ്ങട്ടെ.
very good
ReplyDeletethank uuu :)
ReplyDelete